മാഡ്രിഡ്: സ്പെയിനിലെ മല്ലോര്‍ക്കയിലല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.
പാൽമ ഡി മല്ലോർക്കയിലെ സോൺ എസ്പേസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗ ലക്ഷണങ്ങളോടെ നാല് പേരെ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ കാനറി ദ്വീപില്‍ ഒരാഴ്ച മുമ്പാണ് ജര്‍മന്‍ സ്വദേശിയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതാണ് സ്പെയിനിലെ ആദ്യ കേസ്.
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 811 ആയി. 37,200 ഓളം പേർക്ക് രോഗം ബാധിച്ചതായി അധികൃതർ അറിയിച്ചു. ഒമ്പത് രാജ്യങ്ങളിലായി യൂറോപ്പിൽ ആകെ 38 പേര്‍ക്കാണ് കൊറോണ ബാധിച്ചത്.