ETV Bharat / international

മെലിറ്റോപോള്‍ പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം

author img

By

Published : Feb 26, 2022, 3:38 PM IST

മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവാണ് ഇക്കാര്യം അറിയിച്ചത്.

Russian full control over the Ukrainian city of Melitopol  Russian Armed Forces control over Melitopol  Ukraine's Melitopol  control over Ukraine's Melitopol  മെലിറ്റോപോളില്‍ റഷ്യൻ സായുധ സേന പിടിച്ചു  യുക്രൈന്‍ റഷ്യ യുദ്ധം
മെലിറ്റോപോളില്‍ റഷ്യൻ സായുധ സേന നിയന്ത്രണമേറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം

മോസ്‌കോ: യുക്രൈനിയന്‍ നഗരമായ മെലിറ്റോപോള്‍ റഷ്യൻ സായുധ സേനയുടെ പൂർണ നിയന്ത്രണത്തിലായതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവാണ് ഇക്കാര്യം അറിയിച്ചത്.

യുക്രൈന്‍ പട്ടാളത്തിന്‍റെയും ദേശീയവാദികളുടെയും പ്രകോപനങ്ങൾ ഒഴിവാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റഷ്യൻ സൈനികർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കീവ് പിടിക്കാൻ രണ്ട് ദിവസമായി റഷ്യൻ സൈന്യം നടത്തുന്ന ശക്തമായ ആക്രമണം യുക്രൈന്‍ സൈന്യം പ്രതിരോധിക്കുന്നതായി പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്‌കിയുടെ ഉപദേശകൻ മൈക്കലോ പോഡോലിയാക്കിനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

also read: 'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനാവുന്നില്ല' ; കാർക്കീവ് മേഖലയിൽ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍

കീവിലും യുക്രൈനിന്‍റെ തെക്കൻ മേഖലയിലുമാണ് ഇപ്പോൾ ശക്തമായ പോരാട്ടം നടക്കുന്നതെന്നുമാണ് മൈക്കലോ പോഡോലിയാക്കി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.