ETV Bharat / state

'അര്‍ജുന്‍റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല'; ആരോപണങ്ങളില്‍ പ്രതികരിച്ച് മനാഫ് - Driver Manaf Against Allegations - DRIVER MANAF AGAINST ALLEGATIONS

അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് പ്രതികരണം.

Lorry Driver Manaf  Arjuns Family Against Manaf  മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം  ആരോപണങ്ങളില്‍ പ്രതികരിച്ച് മനാഫ്
Manaf (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 2, 2024, 5:49 PM IST

കോഴിക്കോട്: തനിക്കെതിരെയുള്ള അര്‍ജുന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. കുടുംബം ഏത്ര ക്രൂശിച്ചാലും താന്‍ ചെയ്‌തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്നും മനാഫ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അര്‍ജുന്‍റെ കുടുംബം ആരോപിക്കുന്നത് പോലെയൊരു പണപ്പിരിവ് താന്‍ നടത്തിയിട്ടില്ലെന്നും തന്‍റെ യൂട്യൂബ് ചാനലില്‍ തനിക്ക് ഇഷ്‌ടമുള്ളതെല്ലാം പോസ്റ്റ് ചെയ്യുമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അർജുന്‍റെ കുടുംബവുമായി കാര്യമായ അഭിപ്രായ വ്യത്യാസമൊന്നുമില്ല.

താൻ എവിടെയും ഫേമസാകാന്‍ നോക്കിയിട്ടില്ല, ആയിട്ടുമില്ല. അർജുന്‍റെ ഫാമിലി തന്‍റെയും ഫാമിലിയാണ്. കുടുംബം അവരുടെ ആരോപണങ്ങൾ തെളിയിച്ചോട്ടെ. ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെന്ന് തെളിഞ്ഞാൽ എല്ലാവരും കല്ലെറിഞ്ഞോളൂ. ചിത അടങ്ങുന്നതിന് മുമ്പാണ് കുടുംബം തനിക്കെതിരെ രംഗത്ത് വന്നതെന്നും മനാഫ് പറഞ്ഞു.

Also Read: 'തങ്ങളുടെ കുടുംബത്തിനായി പണപ്പിരിവ് നടത്തുന്നു, അതിന്‍റെ ആവശ്യമില്ല'; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.