മോസ്കൊ: ഇസ്രയേൽ-പലസ്തീൻ വെടിനിർത്തല്‍ സ്വാഗതം ചെയ്ത് റഷ്യ. എന്നാല്‍ ഈ നടപടി അപര്യാപതമെന്നും റഷ്യ പറയുന്നു. കാരണം ഇരുവിഭാഗങ്ങളും തമ്മില്‍ കൃത്യമായ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്ലാതെയാണ് ഇക്കുറിയും വെടിനിര്‍ത്തല്‍. ഇരുകൂട്ടരും തമ്മില്‍ നേരിട്ടുള്ള ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു.
മെയ് 21 ന് പുലർച്ചെ രണ്ട് മണിക്ക് പലസ്തീൻ- ഇസ്രയേൽ പോരാട്ട മേഖലയിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിൽ സംതൃപ്തരാണെന്ന് മോസ്കോ അറിയിച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതിനെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനടക്കമുള്ള ലോക നേതാക്കള്‍ സ്വാഗതം ചെയ്തു. ഗൗരവമായ ചര്‍ച്ചകള്‍ക്കുള്ള സമയമായെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന്‍റെ പ്രതികരണം.
Read Also………….ഇസ്രയേൽ-പലസ്തീൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് ആന്‍റണി ബ്ലിങ്കൻ
11 ദിവസത്തെ ഇസ്രയേല്‍ അധിനിവേശത്തിന് താത്കാലിക വിരാമമാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളടക്കം 232 പലസ്തീനികളാണ് ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടത്. വെടിനിര്‍ത്തലിന് പിന്നാലെ വിജയമവകാശപ്പെട്ട് ഇസ്രയേലും ഹമാസും രംഗത്തെത്തിയിരുന്നു. വെടിനിര്‍ത്തലിനെ യുഎന്‍ അടക്കം ലോക രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഭീതിയുടെ അന്തരീക്ഷത്തിനാണ് 11 ദിനരാത്രങ്ങള്‍ക്കൊടുവില്‍ വിരാമമായിരിക്കുന്നത്. 200ലേറെ മനുഷ്യ ജീവന്‍ കവര്‍ന്ന ഇസ്രയേല്‍ അധിനിവേശത്തിന് വെടിനിര്‍ത്തല്‍ കരാറിലൂടെ താത്കാലികമായെങ്കിലും അവസാനമായി. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം രണ്ട് മണിയോടെയാണ് അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങി ഇസ്രയേലും പലസ്തീനും വെടിനിര്‍ത്തലിന് ധാരണയായത്.
ഈജിപ്ത് മുന്‍കൈയെടുത്ത് നടന്ന മധ്യസ്ഥ ശ്രമങ്ങളാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ വഴിയൊരുക്കിയത്. രണ്ടാഴ്ചയോളം നീണ്ട ഇസ്രയേല്‍ നരനായാട്ടില്‍ 12 കുട്ടികളടക്കം 232 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതേസമയം ഹമാസിന്‍റെ തിരിച്ചടിയില്‍ 2 കുട്ടികളടക്കം 12 ഇസ്രയേലികളും കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ഉടന്‍ പലസ്തീനികള്‍ നിരത്തുകളിലിറങ്ങി ആഘോഷ പ്രകടനങ്ങള്‍ നടത്തി. ഹമാസിന് കനത്ത നാശമുണ്ടാക്കിയെന്നായിരുന്നു ഇസ്രയേലിന്‍റെ അവകാശ വാദം.