കീവ്: രണ്ടാം ദിനവും യുക്രൈനെ കടന്നാക്രമിച്ച് റഷ്യ. രാജ്യത്ത് വിവിധ മേഖലകളിൽ പുലർച്ചെ മുതൽ നിരവധി സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സൈനികരും, ജനങ്ങളും ഉള്‍പ്പടെ 137 പേർ ഇന്നലെ മാത്രം യുക്രൈനില്‍ കൊല്ലപ്പെട്ടു.
പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കിയാണ് ഇതുവരെയുള്ള മരണ സംഖ്യ സ്ഥീരികരിച്ചത്. 200 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. തലസ്ഥനമായ കീവിലും, തന്ത്ര പ്രധാന മേഖലയായ ചെർണോബിലും റഷ്യ ഇന്നലെ മേധാവിത്വം നേടിയിരുന്നു.
രാജ്യത്ത് നിന്ന് ഒരു ലക്ഷത്തിലധികം പേർ പലായനം ഇതുവരെ ചെയ്തെന്നാണ് റിപ്പോർട്ടുകള്‍. നാറ്റോയും, അമേരിക്കയും കൈവിട്ടതോടെ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രൈൻ. കീഴടങ്ങില്ലന്ന് പ്രഖ്യാപിച്ച പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി വികാരധീതനായാണ് രണ്ടാം ദിനം രാജ്യത്തെ അഭിസംബോധന ചെയ്‌തത്.
റഷ്യയുമായുള്ള പോരട്ടത്തിൽ തങ്ങള്‍ ഒറ്റയ്ക്കാണെന്നും, താനാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലെൻസ്‌കി പറഞ്ഞു. അതേസമയം അധിനിവേശത്തിൽ പ്രതിഷേധിച്ച് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ലോക രാഷ്ട്രങ്ങള്‍ റഷ്യക്ക് മേൽ ഏർപ്പെടുത്തുത്. അമേരിക്കയ്ക്ക് പിന്നാലെ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നി രാജ്യങ്ങളും റഷ്യയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ ഉള്‍പ്പടെ വലിയ രീതിയിലുള്ള യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളും അരങ്ങേറുന്നത്. റഷ്യയിലെ പ്രകടനങ്ങളിൽ പങ്കെടുത്ത 1700 പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂയോർക്കിലും പാരീസിലും യുദ്ധ വിരുദ്ധ പ്രകടനങ്ങള്‍ ശകതി പ്രാപിക്കുകയാണ്. കൂടുതൽ നടപടികള്‍ ചർച്ച ചെയ്യാൻ നാറ്റോ നിർണായക യോഗവും ഇന്ന് ചേരും.
ALSO READ പുടിനെ ഫോണില്‍ വിളിച്ച് മോദി, ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയിലേക്ക് കടക്കണമെന്ന് ഇന്ത്യ