ETV Bharat / international

ബെലാറുസ് ചര്‍ച്ചയ്‌ക്കിടെ കീവിലും ഖാര്‍കീവിലും ഷെല്ലാക്രമണം ; 40 മൈൽ നീളത്തില്‍ റഷ്യന്‍ ടാങ്കുകള്‍ - റഷ്യ യുക്രൈന്‍ യുദ്ധം

ഒന്നാം ഘട്ട സമാധാന ചര്‍ച്ച  സജീവമായി നടക്കവെയാണ് റഷ്യയുടെ ഷെല്ലാക്രമണം

ബെലറുസ് ചര്‍ച്ചയ്‌ക്കിടെ കീവിലും ഖാര്‍ക്കീവിലും ഷെല്ലാക്രമണം; എത്തിയത് 40 മൈൽ നീണ്ട സൈനിക വാഹനങ്ങള്‍

author img

By

Published : Mar 1, 2022, 11:16 AM IST

Updated : Mar 1, 2022, 1:25 PM IST

കീവ് : യുക്രൈന്‍ തലസ്ഥാനമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും ആക്രമണം കടുപ്പിച്ച് റഷ്യ. തിങ്കളാഴ്‌ച പ്രദേശത്ത് റഷ്യന്‍ സൈന്യം സ്ഫോടനകളും ഷെല്ലാക്രമണവും നടത്തി. ഒന്നാം ഘട്ട സമാധാന ചര്‍ച്ച സജീവമായി നടക്കവെയാണ് റഷ്യ ആക്രമണം തുടര്‍ന്നത്.

കൂടുതല്‍ റഷ്യന്‍ സൈനിക വാഹനവ്യൂഹം കീവിലെത്തിച്ചേര്‍ന്നു. നൂറുകണക്കിന് ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും 40 മൈൽ ദൂരത്തില്‍ മാലപോലെ പ്രദേശത്തെത്തിചേര്‍ന്നതിന്‍റെ ചിത്രം പുറത്തുന്നിരുന്നു.

യു.എസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സര്‍ ടെക്‌നോളജീസാണ് ചിത്രം പുറത്തുവിട്ടത്. വഴങ്ങിക്കൊടുക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദത്തിന്‍റെ ഭാഗമാണ് റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

ALSO READ: 'അവര്‍ ചാരന്‍മാര്‍' ; ഐക്യരാഷ്ട്രസഭയുടെ 12 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി അമേരിക്ക

സമ്മര്‍ദത്തിന് ഇത്തരമൊരു ലളിതമായ രീതിയാണ് ആ രാജ്യം ഉപയോഗിക്കുന്നതെന്നും തിങ്കളാഴ്‌ച രാത്രി പുറത്തുവിട്ട വീഡിയോ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ബെലാറുസില്‍ അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ച തിങ്കളാഴ്ച രാത്രിയാണ് അവസാനിച്ചത്.

ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രൈന്‍ പ്രതിനിധിയും ധാരണയിലെത്താനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടതായി യുക്രൈന്‍ പ്രതിനിധിയും വ്യക്തമാക്കി. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് യുക്രൈന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

Last Updated : Mar 1, 2022, 1:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.