കീവ് : മരിയുപോളില്‍ രക്ഷാപ്രവര്‍ത്തനം മറ്റൊരുദിവസത്തേക്ക് മാറ്റിവച്ചതായി യുക്രൈന്‍ അധികൃതര്‍. റഷ്യന്‍ സൈന്യം ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്‍റെ തീരുമാനം. മരിയുപോള്‍, വോള്‍ഡോക്വോ എന്നിവിടങ്ങളില്‍ സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
ALSO READ | 'ഞങ്ങൾ പരമാവധി ശ്രമിച്ചു'; വോണ്‍ എത്തും മുന്‍പേ മരിച്ചിരുന്നുവെന്ന് ആശുപത്രി
എന്നാല്‍, ഇക്കാര്യത്തില്‍ സേന വാക്കുതെറ്റിച്ചതോടെയാണ് യുക്രൈന്‍ അധികൃതര്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മാർച്ച് അഞ്ചിന് യുക്രൈന്‍ സമയം രാവിലെ എട്ടിന് ( ഇന്ത്യന്‍ സമയം രാവിലെ 11:30 ) ആരംഭിയ്‌ക്കുന്ന വെടിനിര്‍ത്തല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നായിരുന്നു റഷ്യയുടെ അറിയിപ്പ്.
മരിയുപോള്‍, വോള്‍ഡോക്വോ എന്നിവിടങ്ങളിലെ ഇടനാഴികൾ രക്ഷാപ്രവര്‍ത്തനത്തിനായി തുറക്കുമെന്നും റഷ്യ അറിയിച്ചിരുന്നു.