മോസ്‌കോ: കൊവിഡ് 19 പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ മെയ് 1 വരെ വിദേശീയര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ.
ട്രക്ക് ഡ്രൈവർമാർ, വിമാനം, കപ്പലുകൾ, ട്രെയിൻ ക്രൂ, നയതന്ത്ര ഉദ്യോഗസ്ഥർ, റഷ്യൻ ഫെഡറേഷന്‍റെ സ്ഥിര താമസക്കാർ, മറ്റ് നിരവധി വിദേശ വിഭാഗങ്ങൾ എന്നിവർക്ക് പ്രവേശന വിലക്ക് ബാധകമല്ലെന്ന് റഷ്യൻ കാബിനറ്റ് സര്‍വീസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.
കൊവിഡ് -19 അണുബാധ പടരുന്ന സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ നിരവധി കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്‍റ് സ്റ്റേറ്റ്‌സ് (സിഐഎസ്) രാജ്യങ്ങളുമായി തിങ്കളാഴ്ച ചർച്ച നടത്തിയതായി മന്ത്രിസഭ നേരത്തെ വ്യക്തമാക്കിയിരുന്നു.
റഷ്യൻ നിയമത്തിനും റഷ്യൻ ഫെഡറേഷന്‍റെ അന്താരാഷ്ട്ര കരാറുകളിലെ വ്യവസ്ഥകൾക്കും അനുസൃതമായി ഭരണകൂട സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൃത്യമായ നിയമാവലികളോടെ സര്‍ക്കുലര്‍ പുറത്തിറക്കി. നാളെ മുതല്‍ മെയ് 1 വരെയാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്.