ജനീവ : യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ ദേശീയ ടീമിനേയും ആ രാജ്യത്തിന്‍റെ ക്ലബ്ബുകളെയും അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിലക്കി ഫിഫയും യുവേഫയും. 2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നുൾപ്പടെ റഷ്യയെ പുറത്താക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ മത്സരങ്ങളിൽ നിന്നും റഷ്യൻ ടീമുകളെ സസ്‌പെൻഡ് ചെയ്യുകയാണെന്നും ഫിഫയും, യുവേഫയും സംയുക്‌ത പ്രസ്‌താവനയില്‍ അറിയിച്ചു.
യുക്രൈനിലെ ദുരിത ബാധിതരായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും ഫുട്ബോൾ എന്നും ഏകീകൃതമായി നിലകൊള്ളുമെന്നും പ്രസ്‌താവനയിൽ പറയുന്നു. ഇതോടെ മാർച്ചിൽ നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങളിൽ റഷ്യൻ ടീമിന് പങ്കെടുക്കാനാകില്ല. ഖത്തർ ലോകകപ്പിൽ നിന്നും റഷ്യക്ക് പിൻമാറേണ്ടി വരും.
-
FIFA and UEFA suspend Russian clubs and national teams from all competitions.
— UEFA (@UEFA) February 28, 2022 " class="align-text-top noRightClick twitterSection" data="
Full statement: ⬇️
">FIFA and UEFA suspend Russian clubs and national teams from all competitions.
— UEFA (@UEFA) February 28, 2022
Full statement: ⬇️FIFA and UEFA suspend Russian clubs and national teams from all competitions.
— UEFA (@UEFA) February 28, 2022
Full statement: ⬇️
കായിക മേഖലയില്‍ അന്താരാഷ്ട്ര തലത്തിൽ ഇത്തരത്തിലുള്ള ഉപരോധം പതിറ്റാണ്ടുകളായി സംഭവിച്ചിട്ടില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റികളും (ഐഒസി) റഷ്യന്‍ കായിക താരങ്ങളേയും ഉദ്യോഗസ്ഥരേയും ഒഴിവാക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. ആഗോള കായിക മത്സരങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനും പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ഇത് ആവശ്യമാണെന്നായിരുന്നു ഐഒസിയുടെ വിശദീകരണം.
അതേസമയം അന്താരാഷ്‌ട്ര വേദികളിൽ വിലക്ക് ഏർപ്പെടുത്തുന്നത് റഷ്യക്ക് കടുത്ത സാമ്പത്തിക പ്രഹരം ഏൽപ്പിക്കും. നേരത്തെ യുവേഫ ചാമ്പ്യൻ ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റുകയും, റഷ്യൻ ഗ്രാൻഡ്‌പ്രീ റദ്ദാക്കുകയും ചെയ്‌തിരുന്നു. കായിക ലോകത്തെ വൻ ശക്‌തികൾ എന്ന റഷ്യയുടെ പ്രതിച്ഛായ തകരാനും ഇത് ഇടയാക്കും.
മാർച്ച് 24നാണ് പ്ലേഓഫ് മത്സരങ്ങൾ ആരംഭിക്കുന്നത്. റഷ്യയുമായി മത്സരിക്കില്ലെന്ന് പോളണ്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പ ലീഗിൽ നിന്നും റഷ്യൻ ക്ലബ്ബുകളെ യുവേഫ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ ജർമന്‍ ക്ലബ്ബായ ലെയ്‌പ്‌സിഗിന് നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നൽകിയതായും യുവേഫ അറിയിച്ചു.