മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയില കൊവിഡ്-19 കേസുകളുടെ എണ്ണം 11,022 ആയി ഉയർന്നു. ഇത് തലേദിവസത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണെന്ന് റഷ്യൻ സർക്കാരുടെ കൊറോണ വൈറസ് റെസ്‌പോൺസ് സെന്‍റർ അറിയിച്ചു.
കഴിഞ്ഞ ദിവസം 85 റഷ്യൻ പ്രദേശങ്ങളിലായി 11,022 കേസുകൾ സ്ഥിതീകരിച്ചു. ഇതിൽ 1,290 കേസുകൾ (11.7 ശതമാനം) ക്ലിനിക്കൽ ലക്ഷണങ്ങളില്ലാതെ കണ്ടെത്തിയവയായിരുന്നു. മോസ്കോ (1,820), സെന്‍റ് പീറ്റേഴ്‌സ്ബർഗ് (975), മോസ്കോ മേഖല (746) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രാദേശിക ദൈനംദിന വർധനവ് സ്ഥിതീകരിച്ചത്.
0.26 ശതമാനം വർധനവിൽ റഷ്യയുടെ മുഴുവൻ കേസുകളുടെ എണ്ണം ഇപ്പോൾ 4,312,181 ൽ എത്തി. മരണസംഖ്യ 88,726 ആയി. കഴിഞ്ഞ ദിവസത്തേക്കാൾ 441 വർധനവ് ആണ് രേഖപ്പെടുത്തിയത്. മോസ്കോയിലും സെന്‍റ് പീറ്റേഴ്‌സ്ബർഗിലും യഥാക്രമം 50 ഉം 39 ഉം പേർ മരണപ്പെട്ടതായി രേഖപ്പെടുത്തി. രോഗം ഭേദമായവരുടെ എണ്ണം 3,900,348 ആയി.