മോസ്ക്കോ: മറ്റു രാജ്യങ്ങൾക്ക് വേണ്ടിയും കൊവിഡ് -19 വാക്‌സിനുകൾ നിർമിക്കാൻ റഷ്യ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. "ഏറ്റവും പ്രധാനമായി, ഞങ്ങളുടെ വിദേശ പങ്കാളികളായ മറ്റു രാജ്യങ്ങൾക്ക് അവരുടെ നാട്ടിലോ അവർക്ക് വേണ്ടി വാക്സിനുകൾ റഷ്യയിലോ നിർമ്മിക്കാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ വിദേശ പങ്കാളികളുമായി ഇതിനുവേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്, ”പുടിൻ പറഞ്ഞു. യുകെയിൽ നിന്ന് വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി പല യൂറോപ്യൻ രാജ്യങ്ങളും ഇതിനകം കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം," അദ്ദേഹം കൂട്ടിച്ചേർത്തു. പാശ്ചാത്യ വാക്സിനുകൾ കുരങ്ങിൽ നിന്നും ചിമ്പാൻസി അഡെനോവൈറസിൽ നിന്നുമാണ് നിർമിച്ചതെന്ന് പുടിൻ ആഞ്ഞടിച്ചു.
"നിർഭാഗ്യവശാൽ, അവിടെയുള്ള ഞങ്ങളുടെ സഹപ്രവർത്തകർ ചില തകരാറുകൾ അനുഭവിച്ചിട്ടുണ്ട്, അവർ കുരങ്ങിനെയും ചിമ്പാൻസി അഡെനോവൈറസിനെയും അടിസ്ഥാനമാക്കി വാക്സിൻ ഉണ്ടാക്കുന്നു, കൂടാതെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഞങ്ങളുടെ സ്പെഷ്യലിസ്റ്റുകൾ മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക് ആവശ്യമായ ഘടകങ്ങൾ എത്തിക്കുന്നതിന് മനുഷ്യ അഡിനോവൈറസിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്നു. അത് ഫലപ്രദമായി പ്രവർത്തിക്കുന്നു. തടസ്സങ്ങളൊന്നുമില്ലാത്തതിന് ദൈവത്തിന് നന്ദി, ”പുടിൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെ വലിയ തോതിൽ വാക്സിനേഷൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.