പാരീസ്: നോത്രദാം കത്തീഡ്രലിൽ തീ പിടിച്ച സംഭവത്തിൽ അന്വേഷണത്തിന് സഹായിക്കാൻ തയ്യാറെന്ന് റഷ്യ. ആവശ്യമെങ്കിൽ പാരീസിലേക്ക് വിദഗ്ധ സംഘത്തെയും ഉപകരണങ്ങളും അയക്കാന്‍ തയ്യാറാണെന്നും റഷ്യൻ എമർജൻസി വിഭാഗം അറിയിച്ചു. കത്തീഡ്രലിന് എവിടെയൊക്കയാണ് കേടുപാടുകൾ സംഭവിച്ചതെന്നും കത്തീഡ്രൽ എത്രത്തോളം ഉറച്ചതാണെന്നും അന്വേഷിക്കണമെന്നും റഷ്യൻ എമർജൻസി വിഭാഗം മന്ത്രി യെവ്ജനി സിനിച്ചേവ് പറഞ്ഞു.
850 വര്‍ഷത്തിലേറെ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ ദേവാലയമാണ് നോത്രദാം കത്തീഡ്രല്‍. ആഗോള സാംസ്കാരിക ആത്മീയ പൈതൃകത്തിന്‍റെ ഏറ്റവും വലിയ ചിഹ്നങ്ങളിൽ ഒന്നാണ് പാരീസിലെ നോത്രദാം കത്തീഡ്രല്‍ എന്ന് യെവ്ജനി സിനിച്ചേവ് പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിൽ പണിപൂർത്തിയാക്കിയ നോത്രദാം കത്തീഡ്രൽ കാണാൻ എല്ലാ വർഷവും 13 മില്യൺ വിനോദ സഞ്ചാരികളാണ് പാരീസില്‍ എത്താറുള്ളത്.