മോസ്കോ: റഷ്യയിൽ സൈബീരിയന്‍ മേഖലയ്ൽ അനധികൃതമായി നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് 15 പേര് കൊല്ലപ്പെട്ടു. സംഭവത്തിൽ 13 പേരെ കാണാതായി. മോസ്കോയില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെ ക്രാസ്നോയാര്‍സ്കില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദുരന്തം ഉണ്ടായത്. സിബ്സൊലോട്ടോ സ്വര്‍ണഖനി കമ്പനി സെയ്ബ നദിക്ക് കുറുകെ അനധികൃതമായി നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്. കാടിനും മലകള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ വിദൂര മേഖലയില്‍ 180 പേര് മാത്രമാണ് താമസം. ദുരന്തമേഖലയിലെ കാബിനുകളില്‍ 80 തൊഴിലാളികള്‍ താമസിച്ചിരുന്നു. ഹെലികോപ്റ്ററുകളും ബോട്ടുകളുമായി മുന്നൂറംഗ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിന് അയച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. അനധികൃതമായി നിര്‍മിച്ച നാല് അണക്കെട്ടുകള്‍ കൂട് ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അണക്കെട്ട് തകര്‍ന്ന് 15 മരണം - Russia dam collapse at Siberia gold mine kills 15
സിബ്സൊലോട്ടോ സ്വര്‍ണഖനി കമ്പനി സെയ്ബ നദിക്ക് കുറുകെ അനധികൃതമായി നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്
മോസ്കോ: റഷ്യയിൽ സൈബീരിയന്‍ മേഖലയ്ൽ അനധികൃതമായി നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് 15 പേര് കൊല്ലപ്പെട്ടു. സംഭവത്തിൽ 13 പേരെ കാണാതായി. മോസ്കോയില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെ ക്രാസ്നോയാര്‍സ്കില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദുരന്തം ഉണ്ടായത്. സിബ്സൊലോട്ടോ സ്വര്‍ണഖനി കമ്പനി സെയ്ബ നദിക്ക് കുറുകെ അനധികൃതമായി നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്. കാടിനും മലകള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ വിദൂര മേഖലയില്‍ 180 പേര് മാത്രമാണ് താമസം. ദുരന്തമേഖലയിലെ കാബിനുകളില്‍ 80 തൊഴിലാളികള്‍ താമസിച്ചിരുന്നു. ഹെലികോപ്റ്ററുകളും ബോട്ടുകളുമായി മുന്നൂറംഗ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിന് അയച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. അനധികൃതമായി നിര്‍മിച്ച നാല് അണക്കെട്ടുകള്‍ കൂട് ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
https://www.bbc.com/news/world-europe-50108413
Conclusion:
TAGGED:
വിദേശ വാർത്തകൾ