മോസ്‌കോ: റഷ്യയില്‍ 17,906 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,299,215 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,684 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. വ്യാഴാഴ്‌ച 10,954 പേര്‍ രോഗമുക്തി നേടിയിരുന്നു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4,861,343 ആയി.
466 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128,911 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരില്‍ 3205 പേര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല. ഇതോടെ ലക്ഷണങ്ങളില്ലാതെ രോഗം ബാധിച്ചവരുടെ നിരക്ക് 0.34 ശതമാനമായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കില്‍ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. വ്യാഴാഴ്‌ച 17,262 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
also read: ഇന്ത്യയിൽ നിന്നുള്ള അസ്‌ട്രാസെനക്ക വാക്‌സിന്‍ ഉൽപാദനം വർധിപ്പിക്കുമെന്ന് ഡബ്ലുഎച്ച്ഒ
തലസ്ഥാന നഗരമായ മോസ്‌കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9120 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്‌തു. വ്യാഴാഴ്‌ച കണക്ക് 9056 ആയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സെന്‍റ് പീറ്റേഴ്‌സ്‌ബർഗില്‍ 996 പുതിയ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വ്യാഴാഴ്‌ച ഇവിടെ 970 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.