ETV Bharat / international

ലോക്ക് ഡൗണിലൊതുങ്ങി റോമിന്‍റെ ജന്മദിനാഘോഷം - വിർജീനിയ റാഗ്ഗി

റോമിന്‍റെ 2,773-ാം ജന്മദിനമാണ് കൊളോസിയത്തിന് മുന്നിലുള്ള പരമ്പരാഗതമായ പരേഡുകളില്ലാതെ കഴിഞ്ഞ ദിവസം അവസാനിച്ചത്.

Rome's birthday  Rome coronavirus cases  birthday under lockdown  Rome under lockdown  റോമിന്‍റെ ജന്മദിനാഘോഷം  ലോക്ക് ഡൗണിലൊതുങ്ങി റോം  വിർജീനിയ റാഗ്ഗി  റോം ടൗൺ ഹാൾ
ലോക്ക് ഡൗണിലൊതുങ്ങി റോമിന്‍റെ ജന്മദിനാഘോഷം
author img

By

Published : Apr 22, 2020, 5:53 PM IST

റോം: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഇറ്റാലിയൻ നഗരമായ റോമിന്‍റെ ജന്മദിനാഘോഷം കടന്നുപോയി. റോമിന്‍റെ 2,773-ാം ജന്മദിനമാണ് കൊളോസിയത്തിന് മുന്നിലുള്ള പരമ്പരാഗതമായ പരേഡുകളില്ലാതെ അവസാനിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.

ലോക്ക് ഡൗണിലൊതുങ്ങി റോമിന്‍റെ ജന്മദിനാഘോഷം

എന്നാൽ ദിവസത്തിന്‍റെ പ്രത്യേകത കണക്കിലെടുത്ത് റോമിന്‍റെ പുരാതന കേന്ദ്രങ്ങൾ ജനങ്ങൾക്ക് കാണാനായി മേയർ വിർജീനിയ റാഗിയുടെ നേതൃത്വത്തിൽ ഒരു ടെലിവിഷൻ പരിപാടി സംപ്രേഷണം ചെയ്‌തു. റായ് ടു എന്ന ടിവി ചാനലിലൂടെയാണ് പ്രശസ്‌തമായ റോം ടൗൺ ഹാളിനെപ്പറ്റിയുള്ള പരിപാടി സംപ്രേഷണം ചെയ്‌തത്.

മാർച്ച് 10 മുതലാണ് ഇറ്റലിയിൽ ലോക്ക് ഡൗൺ ആരംഭിച്ചത്. ഇപ്പോൾ സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള രണ്ടാം ഘട്ട പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. എന്നാൽ ആഗോളതലത്തിൽ മരണനിരക്ക് വർധിക്കുമ്പോഴും പല യൂറോപ്യൻ രാജ്യങ്ങളിലും ജോലിസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നു. ഡെൻമാർക്ക്, ഓസ്ട്രിയ, സ്‌പെയിൻ, ജർമനി എന്നിവിടങ്ങളിൽ ദന്തഡോക്‌ടർമാർ, നിർമാണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.