മാഡ്രിഡ്: സ്‌പെയിനിലെ കൊവിഡ് മേഖലയല്ലാത്ത പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഭരണകൂടം. സിവില്ല, ബില്‍ബോ പ്രദേശങ്ങളില്‍ ഭക്ഷണശാലകള്‍ക്കും ബാറുകള്‍ക്കും ചെറിയ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. തിയേറ്ററുകളിലും ആരാധനായലങ്ങളിലും മ്യൂസിയങ്ങളിലും പോകുന്നതില്‍ വിലക്കുണ്ടാവില്ല. പത്ത് പേരില്‍ അധികമാകാതെ വീടുകളില്‍ ഒത്തുചേരുന്നതിലും വിലക്കുണ്ടാവില്ലെന്ന് ഭരണകൂടം അറിയിച്ചു.
എന്നാല്‍ രാജ്യത്ത് കൊവിഡ് സാരമായി ബാധിച്ച പ്രദേശങ്ങളായ മാഡ്രിഡ്, ബാര്‍സലോണ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സ്‌പെയിനില്‍ ഞായറാഴ്‌ച 143 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് മാര്‍ച്ച് 19 മുതല്‍ റിപ്പോര്‍ട്ട് ചെയ്‌തതില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. സ്‌പെയിനില്‍ ഇതുവരെ 26,621 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 136,000 പേര്‍ക്ക് രോഗമുക്തി നേടി.