ETV Bharat / international

ഹിജാബ് ധരിക്കാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്‌ സായ്

ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം

malala yousafzai on hijab row  hijab controversy latest  nobel laureate on hijab row  ഹിജാബ് വിവാദം മലാല  മലാല യൂസഫ്‌സായ് ഹിജാബ്  കര്‍ണാടക ഹിജാബ് വിവാദം
പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാൻ അനുവദിക്കാത്തത് ഭയാനകം: മലാല യൂസഫ്‌സായി
author img

By

Published : Feb 9, 2022, 11:45 AM IST

ലണ്ടന്‍: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവവത്തില്‍ പ്രതികരണവുമായി നൊബേല്‍ പുരസ്‌കാര ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌ സായ്. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല പറഞ്ഞു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.

  • “College is forcing us to choose between studies and the hijab”.

    Refusing to let girls go to school in their hijabs is horrifying. Objectification of women persists — for wearing less or more. Indian leaders must stop the marginalisation of Muslim women. https://t.co/UGfuLWAR8I

    — Malala (@Malala) February 8, 2022 " class="align-text-top noRightClick twitterSection" data=" ">

'പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണ്. വസ്‌ത്ര ധാരണത്തിന്‍റെ പേരിൽ സ്ത്രീകളെ വസ്‌തുവത്കരിക്കുന്നത് ഇപ്പോഴും നിലനിൽക്കുന്നു. മുസ്‌ലീം സ്‌ത്രീകളെ പാർശ്വവത്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണം,' മലാല ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് മറ്റ് കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇതിനിടെ കാവി ഷാള്‍ ധരിച്ച് വലതുപക്ഷ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി.

തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്‍റെ ഭാഗമല്ലാത്ത എല്ലാ വസ്‌ത്രധാരണവും വിലക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉഡുപ്പി, ശിവമോഗ, ബാഗൽകോട്ട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ സംഘർഷാവസ്ഥയുണ്ടായി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെ ഉഡുപ്പിയിലെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലെ വാദം ഹൈക്കോടതിയില്‍ ഇന്നും തുടരും.

Read more: Hijab Row | 'ഹിജാബ് ധരിക്കുന്നത് ക്രമസമാധാന പ്രശ്‌നമാകുന്നത് എങ്ങനെ' ; ഹര്‍ജി ബുധനാഴ്‌ചത്തേക്ക് മാറ്റി കര്‍ണാടക ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.