ബെർലിൻ: ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പടിഞ്ഞാറന്‍ ജര്‍മ്മന്‍ സംസ്ഥാനങ്ങളായ റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനങ്ങളിലാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. പല പ്രദേശങ്ങളിലും വന്‍മരങ്ങള്‍ കടപുഴകി വീണു. 100 ലധികം വീടുകള്‍ തകര്‍ന്നു വീണു.
ജനജീവിതം ആകപ്പാടെ താറുമാറായി. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടെയും ബേസ്മെന്‍റുകളും ഭൂഗര്‍ഭ ഗാരേജുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായി.
also read:ഒളിമ്പിക്‌സ് വില്ലേജിൽ കൊവിഡ്
ഹൈവേ അടക്കം പല റോഡ് ശൃംഖലകളിലും ട്രെയിന്‍, ബസ് ഗതാഗതവും നിലച്ചിരിക്കുകയാണ്. സേലന്‍ഡോര്‍ഫില്‍ 600 പേര്‍ ഒറ്റപ്പെട്ടിരിയ്ക്കയാണ്. ഹെലികോപ്റ്റർ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രണ്ടു ദിവസമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.