ETV Bharat / international

എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാമിൽ നിന്നും മാറ്റി

author img

By

Published : Mar 15, 2020, 4:30 PM IST

കൊട്ടാരത്തിന് സമീപമോ ജീവനക്കാർക്കോ ഇതുവരെ കൊവിഡ് 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രതയുടെ ഭാഗമായാണ് നടപടി.

Buckingham Palace amid COVID-19 fears  Buckingham Palace  Queen shifted from Buckingham Palace  UK's Queen Elizabeth II left the Buckingham Palace  UK's Queen Elizabeth II  UK Queen in quarantine amid COVID-19 outbreak  എലിസബത്ത് രാജ്ഞി  ബക്കിങ്ഹാം  കൊറോണ വൈറസ്  കൊവിഡ് 19
എലിസബത്ത്

ലണ്ടൻ: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ എലിസബത്ത് രാജ്ഞിയെ മാറ്റിപ്പാർപ്പിച്ചു. ബക്കിങ്ഹാമിൽ നിന്നും വിൻസർ കാസ്റ്റിലിലേക്കാണ് മാറ്റിയത്. നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് രാജ്ഞിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും രാഷ്‌ട്രീയ നേതാക്കളും ഉന്നതരുമടക്കം നിരവധിയാളുകളാണ് ദിവസേന രാജ്ഞിയെ കാണാൻ എത്തിയിരുന്നത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് രാജ്ഞിയുടെ 94-ാം പിറന്നാൾ ആഘോഷിച്ചത്. കൊട്ടാരത്തിന് സമീപമോ ജീവനക്കാർക്കോ ഇതുവരെ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രതയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഏതാണ്ട് അഞ്ഞൂറോളം ജീവനക്കാരാണ് ബക്കിങ്ഹാം കൊട്ടാരത്തിലുള്ളത്.

30,000 അതിഥികളെ ഉൾക്കൊള്ളിച്ച് മെയ്, ജൂൺ മാസങ്ങളിലായി ബക്കിങ്ഹാം കൊട്ടാരത്തിൽ നടത്താനിരുന്ന ആഘോഷങ്ങൾ മാറ്റിവക്കുകയും റദ്ദാക്കുകയും ചെയ്‌തു. കൊവിഡ് 19 ബാധിച്ച് ഇംഗ്ലണ്ടിൽ 21 മരണവും 1,140 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.