ETV Bharat / international

എലിസബത്ത് രാജ്ഞിക്ക് ഇന്ന് എഴുപത്തിമൂന്നാം വിവാഹ വാര്‍ഷികം - എലിസബത്ത് രാജ്ഞി

1947 നവംബര്‍ 20നായിരുന്നു എലിസബത്ത് രാജ്ഞിയുടെയും റോയല്‍ നേവി ലഫ്‌റ്റനന്‍റ് ഫിലിപ്പ് മൗണ്ട് ബാറ്റണിന്‍റെയും വിവാഹം.

Britain's Queen  Queen Elizabeth II  Queen, Prince Philip celebrates 73rd anniversary  Queen Elizabeth's 73 wedding anniversary  The royal couple of Britain  എലിസബത്ത് രാജ്ഞിക്ക് എഴുപത്തിമൂന്നാം വിവാഹ വാര്‍ഷികം  എലിസബത്ത് രാജ്ഞി  ബ്രിട്ടന്‍
എലിസബത്ത് രാജ്ഞിക്ക് ഇന്ന് എഴുപത്തിമൂന്നാം വിവാഹ വാര്‍ഷികം
author img

By

Published : Nov 20, 2020, 5:05 PM IST

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് ഇന്ന് എഴുപത്തിമൂന്നാം വിവാഹ വാര്‍ഷികം. ബ്രിട്ടീഷ് പരമാധികാരികളില്‍ ഏഴ് പതിറ്റാണ്ടിലേറെയായി സുദീര്‍ഘ ദാമ്പത്യം നയിക്കുന്നവരാണ് എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും. ആഘോഷത്തിനിടെ ദമ്പതികള്‍ പേരക്കുട്ടികള്‍ നല്‍കിയ കാര്‍ഡ് തുറക്കുന്ന ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. വിന്‍റ്‌സര്‍ കാസ്റ്റിലിലെ സോഫയിലിരിന്ന് ഇരുവരും പ്രിന്‍സ് വില്യമിന്‍റെ മൂന്ന് മക്കള്‍ സമ്മാനിച്ച കാര്‍ഡ് നോക്കുന്ന ചിത്രമാണ് രാജകുടുംബം പുറത്തുവിട്ടത്. 1947 നവംബര്‍ 20നായിരുന്നു എലിസബത്ത് രാജ്ഞിയുടെയും റോയല്‍ നേവി ലഫ്‌റ്റനന്‍റ് ഫിലിപ്പ് മൗണ്ട് ബാറ്റണിന്‍റെയും വിവാഹം. വെസ്റ്റ് മിനിസ്‌റ്റര്‍ ആബെയിലായിരുന്നു വിവാഹം.

1952 മുതല്‍ ബ്രിട്ടനിലെ രാജ്ഞിയാണ് എലിസബത്ത്. നിലവില്‍ തന്‍റെ കര്‍ത്തവ്യങ്ങളില്‍ രാജ്ഞി തുടരുമ്പോഴും തൊണ്ണൂറ്റൊമ്പതുകാരനായ ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ വിന്‍റ്‌സര്‍ കാസ്റ്റിലില്‍ കഴിയുകയാണ് ദമ്പതികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.