റോം: റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി കൂടിക്കാഴ്‌ച നടത്തി. ജി20യുടെ രണ്ടാം ദിനമായ ഞായറാഴ്ച ട്രെവി ഫൗണ്ടൻ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി, 'കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയും' എന്ന വിഷയത്തിൽ നടന്ന ചര്‍ച്ചയിലും പങ്കെടുത്തു.
ALSO READ:നരേന്ദ്രമോദിക്കായി വ്യോമപാത തുറന്നുകൊടുത്ത് പാകിസ്ഥാന്‍
തുടർന്ന് ജി20 പ്രതിനിധിസംഘം ലാ നുവോല കൺവെൻഷൻ സെന്‍ററിൽ മറ്റൊരു യോഗത്തിലും ഒത്തുകൂടി. സുസ്ഥിര വികസനത്തെക്കുറിച്ചടക്കമായിരുന്നു ചര്‍ച്ച. പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ വാര്‍ത്താസമ്മേളനത്തോടെയാണ് ഉച്ചകോടി അവസാനിക്കുക.
അതേസമയം സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ ആഞ്ചെല മെർക്കലുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയേക്കും. ശനിയാഴ്‌ച പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയെയും വിവിധ രാഷ്‌ട്ര തലവന്മാരെയും കണ്ടിരുന്നു.