ലണ്ടൻ: അതിശക്തായ കാറ്റിനെ തുടർന്ന് ഹീത്രു വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന്‍റെ ലാൻഡിങ് തടസ്സപ്പെട്ടു. എന്നാൽ രണ്ടാമത്തെ ശ്രമത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. സിയാറ കൊടുങ്കാറ്റിനെ തുടർന്നാണ് ലാൻഡിങ് തടസപ്പെട്ടത്.
അതിവേഗതയിൽ ആഞ്ഞുവീശിയ സിയാറ കൊടുങ്കാറ്റ് വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടാക്കിയത്. ഞായറാഴ്‌ച വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുകയും തുറമുഖങ്ങൾ അടച്ചിടുകയും ചെയ്തിരുന്നു.