ETV Bharat / international

കാലാവസ്ഥ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങൾക്കെതിരെ  ആക്ടിവിസ്റ്റുകൾ - Paris City Hall

സിഒപി26 (COP26) കാലാവസ്ഥ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം.

Paris protesters target top 10 polluting nations  paris protesters against top 10 polluting nations  10 polluting nations  10 polluting countries  climate pollution  climate change  സിഒപി26  COP26  UN climate summit  COP26 climate summit  സിഒപി26 കാലാവസ്ഥാ ഉച്ചകോടി  ഗ്ലാസ്‌ഗോ  കാലാവസ്ഥാ മലിനീകരണം  പാരീസ് ആക്ടിവിസ്റ്റുകൾ  Paris City Hall  climate inaction = crime against life
paris protesters against top 10 polluting nations
author img

By

Published : Nov 7, 2021, 7:43 AM IST

Updated : Nov 7, 2021, 9:01 AM IST

പാരീസ്: ഇന്ത്യയുൾപ്പെടെ കാലാവസ്ഥ മലിനീകരണം ഉണ്ടാക്കുന്ന ലോകത്തെ പത്ത് മുൻനിര രാജ്യങ്ങൾക്കെതിരെ പ്രതിഷേധവുമായി പാരീസ് ആക്ടിവിസ്റ്റുകൾ. നൂറ് കണക്കിന് പ്രതിഷേധകരാണ് ശനിയാഴ്‌ച പാരീസ് സിറ്റി ഹാളിന് (Paris City Hall) മുന്നിൽ ഒത്തുകൂടിയത്.

'കാലാവസ്ഥാ നിഷ്ക്രിയത്വം = ജീവിതത്തിനെതിരായ കുറ്റകൃത്യം' ( climate inaction = crime against life) എന്ന് എഴുതിയ ബാനറിനോടൊപ്പം, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ആഞ്ചെല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോദി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മുൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുടെ വലിയ ഛായാചിത്രങ്ങളും അവർ ഉയർത്തി കാണിച്ചു.

ALSO READ: ഇറാഖ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമം; സുരക്ഷിതനെന്ന് മുസ്തഫ അൽ ഖാദിമി

സിഒപി26 (COP26) കാലാവസ്ഥ ഉച്ചകോടി ഗ്ലാസ്‌ഗോയിൽ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. രണ്ടാഴ്‌ചത്തെ നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ടുള്ള യുഎൻ കാലാവസ്ഥാ ഉച്ചകോടി കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു. 200ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ ഒത്തുകൂടുന്ന ഉച്ചകോടിയിൽ ആഗോളതാപനം മന്ദഗതിയിലാക്കാനും ഇതിനകം നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാനുമാണ് ചർച്ചകൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

Last Updated : Nov 7, 2021, 9:01 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.