ലണ്ടൻ: ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്‍റെ ആദ്യഘട്ട പരീക്ഷണം വിജയം. മനുഷ്യരിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. മരുന്ന് പരീക്ഷിച്ച 1077 പേരില്‍ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ല. മറിച്ച് അവരുടെ പ്രതിരോധ ശേഷി വർധിച്ചുവെന്നും പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞർ അറിയിച്ചു.
അതേസമയം അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ മരുന്ന് വിപണിയിൽ എത്തൂ. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നത്.