ETV Bharat / international

അര്‍ജന്‍റീന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാര്‍ഥി ജയത്തിലേക്ക്

author img

By

Published : Oct 28, 2019, 8:10 AM IST

93 ശതമാനം വോട്ടുകളെണ്ണി കഴിഞ്ഞപ്പോള്‍ 47.9 ശതമാനം വോട്ടുകള്‍ നേടാന്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന് കഴിഞ്ഞിട്ടുണ്ട്

അര്‍ജന്‍റീന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാര്‍ഥി ജയത്തിലേക്ക്

ബ്യൂണിസ് ഐറിസ് (അര്‍ജന്‍റീന): അര്‍ജന്‍റീനയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മികച്ച ലീഡ് നിലനിര്‍ത്തി പ്രതിപക്ഷ സ്ഥാനാര്‍ഥി ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ്. 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 47.9 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി ആല്‍ബര്‍ട്ടോ ജയത്തോട് അടുത്തിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള മുന്‍ പ്രസിഡന്‍റ് മൗറീഷ്യോ മക്രൈയ്‌ക്ക് 40 ശതമാനം വോട്ടുകളെ നേടാനായിട്ടുള്ളു. 19 ലക്ഷത്തോളം വോട്ടിനാണ് ഇപ്പോള്‍ ആല്‍ബര്‍ട്ടോ മുന്നില്‍ നില്‍ക്കുന്നത്. 45 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് സ്ഥാനാര്‍ഥി ജയിക്കുന്നതെങ്കില്‍ രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തില്ലെന്നിരിക്കെ രാജ്യത്തില്‍ തലപ്പത്തേക്ക് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് അടുക്കുകയാണ്.
പട്ടിണിവിമുക്‌ത രാജ്യമായി അര്‍ജന്‍റീനയെ മാറ്റുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മുന്‍ പ്രസിഡന്‍റ് മൗറീഷ്യോ മക്രൈയ്‌ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യത്തെ മൂന്നിലൊരു വിഭാഗം ജനങ്ങള്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നാണ് ഒടുവില്‍ പുറത്തു വന്ന കണക്ക്. സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവും രൂക്ഷമായ രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്‌തമായി നില്‍ക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.