ലണ്ടൻ: നോവവാക്‌സ് നിർമിക്കുന്ന കൊവിഡ് വാക്‌സിൻ യു.കെയിൽ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. അതോടൊപ്പം യുകെയിൽ സ്ഥിരീകരിച്ച കൊവിഡ് വകഭേദത്തിനെതിരെ 86 ശതമാനം ഫലപ്രദവുമാണ് ഈ വാക്‌സിൻ.
എന്നാൽ ദക്ഷിണാഫ്രിക്കയിൽ നടത്തിയ പരീക്ഷണത്തിൽ വാക്‌സിൻ ഫലപ്രദമായില്ല. ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം വ്യാപകമാണെന്നിരിക്കെ ഈ വാക്‌സിന്‍റെ ഫലപ്രാപ്‌തി 48.6 ശതമാനമാണ്. അതേ സമയം ഇവിടെ എച്ച്‌ഐവി ഇല്ലാത്തവരിൽ ഫലപ്രാപ്‌തി 55 ശതമാനവുമാണ്. ഒന്നിലധികം വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ കുറിച്ച് പല വിദഗ്‌ധരും ചൂണ്ടിക്കാണിക്കുകയും ഒപ്പം ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കാതിരിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കുന്നു.