ETV Bharat / international

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം മൂന്ന് പേർക്ക് - ചാൾസ് എം. റൈസ്

ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് ഹാർവി ജെ. ആൾട്ടർ, മൈക്കൽ ഹൗട്ടൺ, ചാൾസ് എം. റൈസ് എന്നിവർക്കാണ് 2020ലെ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത്.

author img

By

Published : Oct 5, 2020, 3:49 PM IST

Updated : Oct 5, 2020, 4:21 PM IST

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് ഹാർവി ജെ. ആൾട്ടർ, മൈക്കൽ ഹൗട്ടൺ, ചാൾസ് എം. റൈസ് എന്നിവർക്കാണ് 2020ലെ വൈദ്യശാസ്ത്ര നോബേൽ ലഭിച്ചത്. നോബൽ കമ്മിറ്റി മേധാവി തോമസ് പെർമാനാണ് സ്റ്റോക്ക്ഹോമിൽ വിജയികളെ പ്രഖ്യാപിച്ചത്. ലോകമെമ്പാടും 70 ദശലക്ഷത്തിലധികം ഹെപ്പറ്റൈറ്റിസ് കേസുകളും ഓരോ വർഷവും 400,000 മരണങ്ങളും സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഈ രോഗം കരൾ വീക്കം, കാൻസർ എന്നിവയ്ക്ക് ഒരു പ്രധാന കാരണമാണ്.

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം മൂന്ന് പേർക്ക്

കൊവിഡിന്‍റെ വ്യാപനത്തെ തുടർന്ന് ഈ വർഷം വൈദ്യശാസ്ത്ര നോബേൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്കും സമ്പദ്‌വ്യവസ്ഥകൾക്കും മെഡിക്കൽ ഗവേഷണത്തിന് നൽകുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. ഒരേ മേഖലയിൽ പ്രവർത്തിച്ച നിരവധി ശാസ്ത്രജ്ഞർ സമ്മാനം പങ്കിടുന്നത് സാധാരണമാണ്. ശരീരത്തിന്‍റെ കോശങ്ങൾ എങ്ങനെയാണ് ഓക്സിജന്‍റെ അളവ് മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതെന്നതിന്‍റെ വിശദാംശങ്ങൾ കണ്ടെത്തിയതിന് കഴിഞ്ഞ വർഷം, ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ പീറ്റർ റാറ്റ്ക്ലിഫ് അമേരിക്കക്കാരായ വില്യം കെയ്‌ലിൻ ഗ്രെഗ് സെമെൻസയ് എന്നിവർ അവാർഡ് പങ്കിട്ടു.

സ്വീഡിഷ് ശാസ്ത്രജ്ഞനായിരുന്ന ആൽഫ്രഡ് നൊബേലിന്‍റെ സ്വർണ മെഡലും 10 മില്യൺ സ്വീഡിഷ് ക്രോണറിനുമാണ് (1,118,000 യുഎസ് ഡോളറിലധികം) സമ്മാനാർഹർക്ക് ലഭിക്കുക.

Last Updated : Oct 5, 2020, 4:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.