സ്റ്റോക്ക്ഹോം: 2020ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇമ്മാനുവൽ ചാർപന്‍റിയർ, ജെന്നിഫർ എ. ഡൗഡ്‌ന എന്നിവർ സ്വന്തമാക്കി. ജീനോം എഡിറ്റിംഗിനായുള്ള രീതി വികസിപ്പിച്ചതിനാണ് നേബേൽ. സ്വർണ മെഡലും 10 മില്യൺ ക്രോണയുമാണ് നൊബേൽ ജേതാക്കൾക്ക് ലഭിക്കുക.
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് ഫിസിയോളജി, മെഡിസിൻ എന്നിവയ്ക്കുള്ള സമ്മാനം അമേരിക്കക്കാരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടീഷ് വംശജനായ ശാസ്ത്രജ്ഞൻ മൈക്കൽ ഹൗട്ടൺ എന്നിവർക്ക് തിങ്കളാഴ്ച നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
ഭൗതികശാസ്ത്രത്തിനുള്ള സമ്മാനം ബ്രിട്ടനിൽ നിന്നുള്ള റോജർ പെൻറോസ്, ജർമ്മനിയിലെ റെയ്ൻഹാർഡ് ജെൻസൽ, അമേരിക്കയിലെ ആൻഡ്രിയ ഗെസ് എന്നിവർക്ക് കോസ്മിക് തമോദ്വാരങ്ങളുടെ രഹസ്യങ്ങൾ മനസിലാക്കിയതിലെ നേട്ടങ്ങൾക്ക് ലഭിച്ചു.