ETV Bharat / international

ലോക വ്യാപാര സംഘടനയുടെ തലപ്പത്ത് ഇനി ആഫ്രിക്കൻ വനിത - Corona Virus

164 രാജ്യങ്ങളുടെ പ്രതിനിധികളാണ് 66 കാരിയായ എൻഗോസി ഒകോൻജോ-ഇവാലയെ തെരഞ്ഞെടുത്തത്.

Ngozi Okonjo-Iweala  Nigeria  WTO Director-General  ലോക വ്യാപാര സംഘടന  നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞ  എൻഗോസി ഒകോൻജോ-ഇവാല  Covid 19  Corona Virus  ഡബ്ല്യുടിഒ
ലോക വ്യാപാര സംഘടനയുടെ തലപ്പത്ത് ഇനി ആഫ്രിക്കൻ വനിത
author img

By

Published : Feb 16, 2021, 7:09 AM IST

ബെർലിൻ: ലോക വ്യാപാര സംഘടനയുടെ മേധാവിയായി നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ എൻഗോസി ഒകോൻജോ-ഇവാല ചുമതലയേറ്റു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആദ്യത്തെ ആഫ്രിക്കൻ പൗരയുമാണ് എൻഗോസി ഒകോൻജോ-ഇവാല. 164 രാജ്യങ്ങളുടെ പ്രതിനിധികളാണ് 66 കാരിയായ എൻഗോസി ഒകോൻജോ-ഇവാലയെ ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തത്. മാ‍ര്‍ച്ച് ഒന്നിനാണ് എൻഗോസി ചുമതല ഏറ്റെടുക്കുക. 2025 ആഗസ്റ്റ് 31 വരെയാണ് ചുമതലയിൽ തുടരുക.

നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്തെ ഒഗ്വാഷി ഒഗ്വാഷി-ഉക്വുവിലാണ് ഒകോൻജോ ജനിച്ചത്. 1976ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. എംഐടിയിൽ നിന്നും പിഎച്ച്ഡി തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. നൈജീരിൻ ധനകാര്യ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവ‍‍ര്‍ത്തിച്ചിട്ടുണ്ട്.

  • BREAKING: Ngozi Okonjo-Iweala from Nigeria is appointed as the next WTO Director-General.

    Dr. Okonjo-Iweala makes history as the first woman and the first African to lead the WTO.

    Her term starts on the 1st of March 2021.

    More details soon. #WTODG@NOIweala pic.twitter.com/2RJkkfK2Id

    — WTO (@wto) February 15, 2021 " class="align-text-top noRightClick twitterSection" data=" ">

ലോക വ്യാപാര സംഘടന വളരെയധികം വെല്ലുവിളികൾ നേരിടുന്ന സമയത്താണ് താൻ സ്ഥാനം ഏറ്റെടുക്കുന്നതെന്നും വലിയ രീതിയിലുളള പരിഷ്കാരങ്ങൾ ആവശ്യമാണെന്നും ഒകോൻജോ പറഞ്ഞു.കൊവിഡ് മൂലം ഉണ്ടായ സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെ പരിഹരിക്കുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും വാക്സിൻ വാങ്ങുന്നതിനായി ദരിദ്ര രാജ്യങ്ങളെ സഹായിക്കുമെന്നും ഒകോൻജോ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.