വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റ് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. വിദേശത്ത് നിന്നെത്തി ക്വാറന്‍റൈനില്‍ കഴിയുന്ന കുടുംബത്തിലെ ഒരാള്‍ക്കാണ് രോഗബാധ. നവംബര്‍ ഒമ്പതിന് ലോസ് ആഞ്ചലസില്‍ നിന്നാണ് ഇയാള്‍ ന്യൂസിലന്‍ഡില്‍ എത്തിയത്. രാജ്യത്തെത്തി മൂന്ന് ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരെയും ക്വാറന്‍റൈനിലാക്കിയായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ രോഗം സ്ഥിരീകരിച്ച 1635 പേരില്‍ 53 പേരാണ് ചികിത്സയിലുള്ളത്.
ന്യൂസിലൻഡില്‍ വീണ്ടും കൊവിഡ് - ന്യൂസിലൻഡില്‍ വീണ്ടും കൊവിഡ്
രാജ്യത്ത് രോഗം സ്ഥിരീകരിച്ച 1635 പേരില്‍ 53 പേരാണ് ചികിത്സയിലുള്ളത്.