പാരീസ്: തീവ്രവാദത്തിനെതിരെ പോരാടുന്നതിന് പുതിയ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. നൈസിലെ ഭീകരാക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ സമിതിയുടെ മീറ്റിംഗിന് ശേഷം പുതിയ നടപടികൾ സ്വീകരിക്കുമെന്നും ആരാധനാലയങ്ങളും സ്കൂളുകളും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ സംരക്ഷിക്കാൻ സൈനികരെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ നോട്രെ-ഡാം ബസിലിക്കയിൽ കത്തിയുമായി എത്തിയ ആക്രമണകാരി മൂന്ന് പേരെ കൊന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.
തീവ്രവാദത്തിനെതിരെ പോരാടാൻ പുതിയ നടപടികൾ സ്വീകരിക്കും:ഇമ്മാനുവൽ മാക്രോൺ
ആരാധനാലയങ്ങളും സ്കൂളുകളും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ സംരക്ഷിക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.