ETV Bharat / international

നെതർലൻഡിൽ കൊവിഡ് കേസുകൾ ഉയരുന്നു; മൂന്ന് ആഴ്‌ച ഭാഗിക ലോക്ക്ഡൗൺ

യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.

netherlands covid case rises  netherlands partial lockdown news  netherlands partial lockdown  partial lockdown on Netherlands  netherlands covid '  നെതർലാൻഡിൽ ഭാഗിക ലോക്ക്ഡൗൺ  ഭാഗിക ലോക്ക്ഡൗൺ നെതർലാൻഡിൽ  നെതർലാൻഡ് കൊവിഡ് കേസുകൾ കൂടുന്നു  നെതർലാൻഡിൽ കൊവിഡ് കേസുകൾ ഉയരുന്നു
നെതർലൻഡിൽ കൊവിഡ് കേസുകൾ ഉയരുന്നു; മൂന്ന് ആഴ്‌ച ഭാഗിക ലോക്ക്ഡൗൺ
author img

By

Published : Nov 13, 2021, 10:31 AM IST

ഹേഗ്: നെതർലൻഡിൽ മൂന്ന് ആഴ്‌ച ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കെയൽടേക്കർ പ്രധാനമന്ത്രി മാർക് റൂത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ശനിയാഴ്‌ച രാത്രിയാണ് നെതർലാൻഡിൽ ലോക്ക്ഡൗൺ നിലവിൽ വരിക.

യൂറോപ്പ് വീണ്ടും കൊവിഡ് ഭീതിയിൽ

ബാറുകൾ, റെസ്‌റ്ററന്‍റുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവ രാത്രി എട്ട് മണിക്ക് അടക്കും. സ്‌പോർട്‌സ് ഇനങ്ങൾ കാണികളില്ലാത്ത സ്‌റ്റേഡിയങ്ങളിൽ നടത്തും. വർക്ക് ഫ്രം ഹോം ജോലികളിലേക്ക് കൂടുതൽ ജീവനക്കാരെ മാറ്റും. അവശ്യ സാധനങ്ങൾ ഒഴികെയുള്ള ഷോപ്പുകൾക്ക് വൈകുന്നേരം ആറ് വരെയാണ് പ്രവർത്തന സമയം എന്നിങ്ങനെയാണ് നെതർലൻഡ്‌സിലെ പുതിയ നിർദേശങ്ങൾ.

കൊവിഡിനെ നിയന്ത്രണത്തിലാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സാമൂഹിക അകല സാഹചര്യം തിരികെ വരികയാണെന്നും പൊതു ഗതാഗതങ്ങളിലും ഷോപ്പുകളിലും വീണ്ടും മാസ്‌ക്കുകൾ കർശനമായി ഉപയോഗിക്കണമെന്നും നെതർലൻഡ് പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡ് കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിലേക്കുള്ള ജനങ്ങളുടെ പ്രവേശനം നിജപ്പെടുത്താനുള്ള നിയമനിർമാണം നടത്തുമെന്ന് ആരോഗ്യ മന്ത്രി ഹ്യൂഗോ ഡി ജോങ്കേ അഭിപ്രായപ്പെട്ടു. ഓസ്‌ട്രിയയിലും ജർമനിയിലും സമാന രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജർമനിയിൽ വീടിന് പുറത്തേക്ക് പോകുന്നത് കുറക്കാനും പൊതു പരിപാടികൾ ഒഴിവാക്കാനും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു.

also read: കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.