ETV Bharat / international

നോ-ഫ്‌ളൈ സോണ്‍ നടപ്പിലാക്കില്ല; യുക്രൈന്‍റെ ആവശ്യം നിരസിച്ച് നാറ്റോ - നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്

യുക്രൈനിലെ സംഘർഷത്തിലേക്ക് കടക്കാൻ പദ്ധതിയില്ലെന്നും, തങ്ങൾ ഈ സംഘർഷത്തിന്‍റെ ഭാഗമല്ലെന്നും നാറ്റോ

NATO rejects calls for a no-fly zone as Ukrainian FM Kuleba urges for help  NATO rejects calls for a no-fly zone  Ukrainian FM Kuleba urges nato for help  യുക്രൈന്‍റെ ആവശ്യം നിരസിച്ച് നാറ്റോ  നോ-ഫ്‌ളൈ സോണ്‍ നടപ്പിലാക്കില്ലെന്ന് നാറ്റോ  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  Ukrainian NATO  നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്  യുക്രൈനിൽ നോ-ഫ്‌ളൈ സോണ്‍
നോ-ഫ്‌ളൈ സോണ്‍ നടപ്പിലാക്കില്ല; യുക്രൈന്‍റെ ആവശ്യം നിരസിച്ച് നാറ്റോ
author img

By

Published : Mar 4, 2022, 10:53 PM IST

ബ്രസൽസ്: യുക്രൈനിൽ നോ-ഫ്‌ളൈ സോണ്‍ ഏർപ്പെടുത്തുന്നത് റഷ്യയുമായി യൂറോപ്പിൽ വ്യാപകമായ യുദ്ധത്തിന് കാരണമാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി. യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ നാറ്റോയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അടിയന്തര സഹായം ആവശ്യപ്പെട്ടിതിനെത്തുടർന്നാണ് സ്റ്റോൾട്ടൻബെർഗ് പ്രതികരിച്ചത്.

വെള്ളിയാഴ്‌ച ബ്രസൽസിൽ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു നോ-ഫ്‌ളൈ സോണിനെക്കുറിച്ച് നാറ്റോ ചർച്ച ചെയ്‌തത്. നോ-ഫ്‌ളൈ സോൺ നീക്കത്തെക്കുറിച്ച് നാറ്റോ മീറ്റിങിൽ പരാമർശിക്കപ്പെട്ടുവെന്നും എന്നാൽ യുക്രൈനിന് മുകളിലൂടെ നാറ്റോ വിമാനങ്ങൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് സഖ്യകക്ഷികൾ സമ്മതിച്ചതായും സ്റ്റോൾട്ടൻബെർഗ് വ്യക്തമാക്കി.

യുക്രൈനിലേക്ക് കരമാർഗമോ, വ്യോമമാർഗമോ നീങ്ങാൻ പോകുന്നില്ലെന്ന് ഞങ്ങൾ വ്യക്‌തമാക്കിയിട്ടുണ്ട്. നോ-ഫ്ലൈ സോൺ നടപ്പിലാക്കാനുള്ള ഏക മാർഗം നാറ്റോ യുദ്ധവിമാനങ്ങൾ യുക്രൈൻ വ്യോമമേഖലയിലേക്ക് അയച്ച് റഷ്യൻ യുദ്ധവിമാനങ്ങളെ വെടി വച്ചിടുക എന്നതാണ്. എന്നാൽ അങ്ങനെ ചെയ്താൽ യൂറോപ്പിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു സമ്പൂർണ യുദ്ധത്തിൽ അത് ചെന്ന് അവസാനിക്കും, സ്റ്റോൾട്ടൻബെർഗ് വിശദീകരിച്ചു.

യുക്രൈനിലെ സംഘർഷത്തിലേക്ക് കടക്കാൻ നാറ്റോക്ക് പദ്ധതിയില്ലെന്നും സ്റ്റോൾട്ടൻബെർഗ് അറിയിച്ചു. ഞങ്ങൾ ഈ സംഘർഷത്തിന്‍റെ ഭാഗമല്ല. ഈ യുദ്ധം യുക്രൈനപ്പുറം വ്യാപിക്കുന്നില്ലെന്നും, കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തില്ലെന്നും ഉറപ്പിക്കേണ്ട ഉത്തരവാദിത്തം നാറ്റോയ്‌ക്കുണ്ടെന്നും സ്റ്റോൾട്ടൻബെർഗ് കൂട്ടിച്ചേർത്തു.

ALSO READ: യുക്രൈനിലേക്ക് നാറ്റോ രാജ്യങ്ങള്‍ തീവ്രവാദികളെ അയക്കുന്നു: റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം

യുക്രൈനെ സഹായിച്ചില്ലെങ്കിൽ റഷ്യൻ പൈലറ്റുമാർ ബോംബെറിഞ്ഞ് കൊല്ലുന്ന യുക്രൈനിയൻ പൗരന്മാരുടെ മരണത്തിന് ഉത്തരവാദിത്തം നാറ്റോ പങ്കിടേണ്ടിവരുമെന്നായിരുന്നു യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അറിയിച്ചിരുന്നത്. എല്ലാം കൈവട്ട് പോകുന്നതിന് മുൻപ് പ്രവർത്തിക്കണമെന്നും യുക്രൈനെ മറ്റൊരു സിറിയ ആക്കാൻ പുടിനെ അനുവദിക്കരുതെന്നും കുലേബ നാറ്റോയോട് അഭ്യർഥിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.