മോസ്‌കോ: നാറ്റോ രാജ്യങ്ങൾ യുക്രൈനിലേക്ക് തീവ്രവാദികളെ അയയ്‌ക്കുകയാണെന്ന് റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഡോൺബാസിലേക്ക് വിന്യസിക്കാനിരിക്കുന്ന ഭീകരർ സിറിയയിലെ യുഎസ് നിയന്ത്രണത്തിലുള്ള അൽ-താൻഫ് സൈനിക താവളത്തിൽ പരിശീലനം നേടിയവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
കൂടാതെ, പോളണ്ട് വഴി യുക്രൈനിലേക്ക് അയയ്ക്കുന്നതിനായി മധ്യേഷയിലും ആഫ്രിക്കയിലും പുതിയ തീവ്രവാദ യൂണിറ്റുകൾ രൂപീകരിക്കുന്നത് അമേരിക്ക തുടരുകയാണെന്നും ഏജൻസി ചൂണ്ടിക്കാട്ടി. യുക്രൈനിലേക്ക് കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രചാരണം യുഎസ് മിലിട്ടറി ഇന്റലിജൻസ് ശക്തമാക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞു.
Also Read: റൊമാനിയയില്‍ നിന്ന് ഇതുവരെ എത്തിച്ചത് 5,245 ഇന്ത്യക്കാരെ
ഏകദേശം 200 ക്രൊയേഷ്യൻ കൂലിപ്പടയാളികൾ കഴിഞ്ഞയാഴ്ച പോളണ്ട് വഴി ഉക്രെയ്നിലെത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. യുഎസ് മിലിട്ടറി ഇന്റലിജൻസ് പിഎംസി കരാറുകാരെ യുക്രൈനിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി വലിയ തോതിലുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പേര്‍ട്ടില്‍ പറയുന്നു.
ക്രൊയേഷ്യയിൽ നിന്ന് പോളണ്ടിലൂടെ ഏകദേശം 200 കൂലിപ്പടയാളികൾ എത്തി
അമേരിക്കൻ പിഎംസി അക്കാദമി, ക്യൂബിക്, ഡൈൻ കോർപ്പറേഷൻ എന്നിങ്ങനയുള്ള കമ്പനികളുടെ ജീവനക്കാരെ കൂലിപ്പട്ടാളമായി റിക്രൂട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്‌ച മാത്രം, ക്രൊയേഷ്യയിൽ നിന്ന് പോളണ്ടിലൂടെ ഏകദേശം 200 കൂലിപ്പടയാളികൾ എത്തി. അവർ യുക്രൈനിന്റെ തെക്കുകിഴക്കുള്ള ദേശീയ ബറ്റാലിയനുകളിൽ ഒന്നിൽ ചേർന്നിട്ടുണ്ട്.
ഇത്തരത്തില്‍ ഉള്ളവരെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി തടവിലാക്കിയാൽ കടുത്ത ശിക്ഷ നല്‍കും. യുക്രൈനിലെ വിദേശ കൂലിപ്പടയാളികളെ യുദ്ധത്തടവുകാരായി കണക്കാക്കാനാവില്ലെന്നും എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിദേശ കൂലിപ്പടയാളികൾ ഉൾപ്പെടുന്ന നവ-നാസി ഗ്രൂപ്പുകള്‍ യുക്രൈനിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എത്തിയത് 16 രാജ്യങ്ങളിലെ കൂലിപ്പടയാളികള്‍
ഫെബ്രുവരി 27 ന് യുക്രൈനിയന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ സെലെൻസ്‌കി ഒരു വിദേശ സൈന്യം, ഇന്റർനാഷണൽ ലെജിയൻ ഓഫ് ടെറിട്ടോറിയൽ ഡിഫൻസ് ഓഫ് യുക്രന്‍ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം, 16 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം കൂലിപ്പടയാളികൾ യുക്രൈനിലേക്ക് എത്തിയതായും രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അവകാശപ്പെട്ടിരുന്നു.