ETV Bharat / international

അഫ്‌ഗാൻ രാഷ്ട്രീയ നേതാക്കളുടെ സമാധാന കരാറിനെ സ്വാഗതം ചെയ്‌ത് നാറ്റോ - സെദിക് സെദിഖി

അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഖാനിയും അദ്ദേഹത്തിന്‍റെ എതിരാളിയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട അബ്ദുല്ല അബ്ദുല്ലയും രാഷ്ട്രീയ തര്‍ക്കം അവസാനിപ്പിച്ച് ഞായറാഴ്‌ച സമാധാന കരാറിൽ ഒപ്പുവച്ചു. ഇരുകൂട്ടരും പരസ്‌പരം ഉൾക്കൊണ്ടുള്ള ഒരു ഗവൺമെന്‍റ് വരുന്നതിനെ നാറ്റോ സ്വാഗതം ചെയ്‌തു

North Atlantic Treaty Organization  Jens Stoltenberg  Ashraf Ghani  Abdullah Abdullah  deal between Afghan political leaders  NATO welcomes deal between Afghan leaders  Afghan political leaders to end deadlock  ബ്രസൽസ് കരാർ  അഫ്‌ഗാൻ സമാധാന കരാർ  രാഷ്ട്രീയ പ്രതിസന്ധി  നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ  നാറ്റോ  നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്  അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഖാനി  അബ്ദുല്ല അബ്ദുല്ല  സെദിക് സെദിഖി  peace agreement afgan
നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്
author img

By

Published : May 18, 2020, 11:45 AM IST

ബ്രസൽസ്: രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ച് അഫ്‌ഗാനിസ്ഥാന്‍റെ രാഷ്ട്രീയ നേതാക്കൾ തമ്മിൽ സമാധാന കരാറിലേർപ്പെടുന്നതിനെ നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സ്വാഗതം ചെയ്‌തു. ഇരുകൂട്ടരും തമ്മിലുണ്ടായിരുന്ന വിദ്വേഷങ്ങൾ ഉപേക്ഷിച്ച് പരസ്‌പരം ഉൾക്കൊണ്ടുള്ള ഒരു സർക്കാർ വരുന്നതിൽ സന്തോഷമുണ്ടെന്നും രാജ്യത്ത് സമാധാനം കെട്ടിപ്പടുക്കുന്നതിലുള്ള അഫ്‌ഗാനിസ്ഥാന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതിൽ നാറ്റോ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് ട്വിറ്ററിൽ കുറിച്ചു.

  • The Political Agreement between President Ghani and Dr. Abdullah Abdullah has just been signed. Dr. Abdullah will lead the National Reconciliation High Council and members of his team will be included in the cabinet. Details will be aired shortly by RTA. pic.twitter.com/VZ95m5DfJq

    — Sediq Sediqqi (@SediqSediqqi) May 17, 2020 " class="align-text-top noRightClick twitterSection" data=" ">
  • I welcome the decision by #Afghanistan’s political leaders to resolve their differences & join efforts to form an inclusive government. #NATO remains committed to supporting Afghanistan build lasting peace. Read my statement: https://t.co/NAy71WFBXN

    — Jens Stoltenberg (@jensstoltenberg) May 17, 2020 " class="align-text-top noRightClick twitterSection" data=" ">

അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഖാനിയും അദ്ദേഹത്തിന്‍റെ എതിരാളിയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട അബ്ദുല്ല അബ്ദുല്ലയും രാഷ്ട്രീയ തര്‍ക്കം അവസാനിപ്പിച്ച് ഞായറാഴ്‌ച കരാറിൽ ഒപ്പിട്ടതായി മുഹമ്മദ് ഖാനിയുടെ വക്താവ് സെദിക് സെദിഖി ട്വിറ്ററിലൂടെ അറിയിച്ചു.

ഈ കരാർ അനുസരിച്ച്, മുഹമ്മദ് അഷ്‌റഫ് ഖാനി പ്രസിഡന്‍റായി തുടരും. താലിബാനുമായുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി അബ്ദുല്ല അബ്ദുല്ല ദേശീയ അനുരഞ്ജനത്തിന്‍റെ ഉന്നത കൗൺസിൽ തലവനായും ചുമതലയേൽക്കും. നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷന്‍റെ സഖ്യകക്ഷികളും പങ്കാളികളും അഫ്‌ഗാന്‍റെ ദീർഘകാല സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി ഉറച്ചുനിൽക്കുമെന്നും നാറ്റോ മേധാവി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.