ബ്രസൽസ് : യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലന്ന് നാറ്റോ. യാതൊരു തരത്തിലും യുക്രൈന് സൈനിക സഹായം നൽകേണ്ടന്നാണ് തീരുമാനം. എന്നാൽ നാറ്റോ രാജ്യങ്ങളുടെ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കും.
കര, നാവിക , വ്യോമ മേഖലകളിലെല്ലാം സൈന്യത്തെ വിന്യസിക്കാനാണ് തീരുമാനം. അതേസമയം 30 അംഗ രാജ്യങ്ങള്‍ ഉള്ള നാറ്റോ സഖ്യത്തിൽ ഏതെങ്കിലും രാജ്യം യുക്രൈന് ആയുധ സഹായം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തടയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈനെ സഹായിക്കാൻ താൽപര്യമുള്ള രാജ്യങ്ങള്‍ക്ക് അത് തുടരാം.
യൂറോപ്പിലെ സമാധാന അന്തരീക്ഷം റഷ്യ തകർത്തെന്നും നാറ്റോ കുറ്റപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ നാറ്റോ നാളെ വീണ്ടും യോഗം ചേരും.