ETV Bharat / international

ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു

രാജ്യത്ത് പകുതിയലധികം മേഖലകളിൽ കാട്ടുതീയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. രണ്ടു വർഷമായി കാലാവസ്ഥ വ്യതിയാനം മൂലം കനത്ത ചൂടാണ് ഓസ്ട്രേലിയയിൽ അനുഭവപ്പെടുന്നത്

New South Wales wildfire Australia fire department Australia weather report Fire ban ഓസ്ട്രേലിയയിൽ കാട്ടുതീ കാട്ടു തീ കാലാവസ്ഥാ വ്യതിയാനം ഓസ്ട്രേലിയയിൽ ചൂട് വർദ്ധിക്കുന്നു ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു കാട്ടുതീ പടർന്നു പിടിക്കുന്നു ഓസ്ട്രേലിയയിൽ കാട്ടുതീ
ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു; അഗ്നിശമന സേനാംഗങ്ങൾക്ക് കടുത്ത വെല്ലുവിളി
author img

By

Published : Dec 18, 2019, 4:27 PM IST

കാൻബറ: ഓസ്ട്രേലിയയിൽ ചൂട് വർദ്ധിച്ചതോടെ ന്യൂ സൗത്ത് വെയിൽസിൽ പല ഭാഗത്തായി കാട്ടു തീ പടർന്ന് പിടിക്കുകയാണെന്ന് റൂറൽ ഫയർ സർവീസ് കമ്മിഷണർ. ന്യൂ സൗത്ത് വെയിൽസ് റൂറൽ ഫയർ സർവീസ് കമ്മിഷണർ ഷെയ്ൻ ഫിറ്റ്സിമ്മൺസാണ് ഇക്കാര്യം അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് പകുതിയലധികം മേഖലകളിൽ കാട്ടുതീയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. രാജ്യ തലസ്ഥാനമായ സിഡ്നിയിൽ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് (95 ഫാരൻഹീറ്റ്) ആയി ഉയർന്നിരിക്കുകയാണ്. അന്തരീക്ഷ താപനില വർദ്ധിക്കുന്നതിനൊപ്പം വരണ്ട കാലാവസ്ഥയും കാറ്റും തീയണക്കാൻ വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ നവംബറിൽ പലയിടങ്ങളിലായ പടർന്നു പിടിച്ച കാട്ടുതീയണക്കാൻ 3000ത്തോളം പേരാണ് പ്രയത്നിച്ചത്.

ഓസ്ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുറം പ്രദേശങ്ങളിൽ തീ കത്തിക്കുന്നതിന് ഞായറാഴ്ച വരെ വിലക്കുണ്ട്. പ്രദേശത്ത് വൈദ്യതി വിതരണം മുടങ്ങാന്‍ കാട്ടുതീ കാരണമായി. പലരും വീടുപേക്ഷിച്ച് പോവുകയാണ്. രണ്ടു വർഷമായി കാലാവസ്ഥ വ്യതിയാനം മൂലം കനത്ത ചൂടാണ് ഓസ്ട്രേലിയയിൽ അനുഭവപ്പെടുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.