സാൻ ഫ്രാൻസിസ്‌കോ: യുഎസിലെ പ്രമുഖ മാധ്യമ,വിനോദ നിയമ സ്ഥാപനങ്ങളിലൊന്നിൽ നിന്നുള്ള രഹസ്യ വിവരങ്ങൾ ചോർത്തിയ ഹാക്കിംഗ് ഗ്രൂപ്പ് 42 ദശലക്ഷം യുഎസ് ഡോളർ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ പ്രതിഫലം നൽകിയില്ലെങ്കിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വിവരങ്ങൾ പുറത്ത് വിടുമെന്ന് ഭീക്ഷണിപ്പെടുത്തി. എന്തുകൊണ്ടാണ് ട്രംപിനെ നിയമ സ്ഥാപനവുമായി ബന്ധിപ്പിക്കുന്നതെന്ന് വ്യക്തമല്ല. 756 ജിഗാബൈറ്റ് രഹസ്യാത്മക ഡാറ്റ, കരാറുകൾ, വിജ്ഞാപന കരാറുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ചില ഹോളിവുഡ് താരങ്ങളുടെ വ്യക്തിഗത കത്തിടപാടുകൾ എന്നിവ ഉൾപ്പെടുന്ന 756 ജിഗാബൈറ്റ് രഹസ്യ ഡാറ്റ മോഷ്ടിച്ചതിന് ശേഷം റെവിൻ എന്ന ഹാക്കിംഗ് ഗ്രൂപ്പ് നിയമ സ്ഥാപനമായ ഗ്രബ്മാൻ ഷൈർ മീസെലാസ് ആന്‍റ് സാക്സിൽ നിന്ന് 21 ദശലക്ഷം യുഎസ് ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പണം നൽകിയതിനുശേഷവും ഹാക്കർമാർ രഹസ്യ രേഖകൾ പുറത്തുവിടില്ലെന്ന് ഉറപ്പില്ലത്തതിനെ തുടർന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നിയമ സ്ഥാപനത്തിലെ അറ്റോർണി അല്ലെൻ ഗ്രുബ്മാൻ ഹാക്കർമാരുമായി ചർച്ച നടത്താൻ വിസമ്മതിച്ചു.
അറ്റോർണിയിൽ നിന്ന് പ്രതികരണം ലഭിക്കാത്തതിനാൽ ഹാക്കർമാർ പുതിയ ഭീഷണിയുമായി മുന്നോട്ട് വരികയും ഇരട്ടി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അടുത്ത വ്യക്തി ഡൊണാൾഡ് ട്രംപാണെന്നായിരുന്നു ഭീഷണി. എന്നാൽ ട്രംപിനെക്കുറിച്ചുള്ള രഹസ്യ ഡാറ്റയിലേക്ക് പ്രവേശനം ലഭിച്ചതായി തെളിവുകളൊന്നും സംഘം നൽകിയിട്ടില്ല. തെരഞ്ഞെടുപ്പുകളും സർക്കാരും വ്യക്തിഗത വിവരങ്ങളും വിദേശ സൈബർ കുറ്റവാളികളുടെ ആക്രമണത്തിന് വിധേയമാണ്. അത്യാധുനിക സാങ്കേതിക സുരക്ഷയിൽ ഗണ്യമായ നിക്ഷേപം ഉണ്ടായിരുന്നിട്ടും വിദേശ സൈബർ തീവ്രവാദികൾ നെറ്റ്‌വർക്കിങ് ഹാക്കുചെയുകയും മോചനദ്രവ്യമായി 42 ദശലക്ഷം യുഎസ് ഡോളർ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ഗ്രബ്മാൻ ഷൈർ മീസെലാസ് ആന്‍റ് സാക്സ് പറഞ്ഞു.