ETV Bharat / international

ഖാർക്കീവില്‍ റഷ്യൻ പാരാട്രൂപ്പർമാർ; ലക്ഷ്യം ആക്രമണം കടുപ്പിക്കാന്‍ - Russia ukraine todays news

വിമാനത്തില്‍ നിന്നും പാരച്യൂട്ട് ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തെത്തിയാണ് സൈനികര്‍ ഖാർക്കീവില്‍ ആക്രമണത്തിന് നീക്കം നടത്തുന്നത്

യുക്രൈൻ സൈന്യത്തെ ഉദ്ദരിച്ച് ബി.ബി.സി
ഖാർക്കീവില്‍ റഷ്യൻ പാരാട്രൂപ്പർമാർ; ലക്ഷ്യം ആക്രമണം കടുപ്പിക്കാന്‍
author img

By

Published : Mar 2, 2022, 2:53 PM IST

Updated : Mar 2, 2022, 3:04 PM IST

കീവ്: യുക്രൈനിലെ ഖാർക്കീവില്‍ റഷ്യൻ പാരാട്രൂപ്പർ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. യുക്രൈൻ സൈന്യത്തെ ഉദ്ദരിച്ച് ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ചൊവ്വാഴ്ച നടന്ന ബോംബാക്രമണങ്ങളിൽ ഡസൻ കണക്കിന് പൗരര്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഖാർക്കീവില്‍ സൈനിക നടപടി കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ഖാർക്കീവിലും പരിസര പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങാൻ തുടങ്ങിയപ്പോൾ തന്നെ ആക്രമണം ആരംഭിക്കുന്ന സ്ഥിതിയാണുള്ളത്.

പാരാട്രൂപ്പർ എന്നാല്‍

എയർഡ്രോപ്പ് ചെയ്യാൻ പരിശീലനം ലഭിച്ച എയർ എയർബോൺ ഡിവിഷനുകളിലെ സൈനികളെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ് പാരാട്രൂപ്പർ. പ്രത്യേകയിനം പാരച്യൂട്ട് സഹായത്തോടെയാണ് ഇവർ എയർ ഡ്രോപ്പ് ചെയ്യുന്നത്. യുദ്ധങ്ങളിലെ വേഗതയേറിയ മുന്നേറ്റങ്ങൾക്കും മിന്നലാക്രമാണങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ്‌ പാരാട്രൂപ്പർ.

ALSO READ: യുക്രൈന് ലോകബാങ്കിന്‍റെ സഹായം ; 3 ബില്യണ്‍ ഡോളറിന്‍റെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ചു

റഷ്യൻ സൈന്യം പ്രദേശത്തെ സൈനിക ആശുപത്രി ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഖാര്‍ക്കീവിലാണ് കൂടുതല്‍ ആക്രമണങ്ങളും നടന്നത്. ചൊവ്വാഴ്ച, പ്രദേശത്ത് മിസൈൽ ആക്രമണമുണ്ടായി. കാറുകള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും നേരെ ആക്രമണം നടന്നു.

Last Updated : Mar 2, 2022, 3:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.