ETV Bharat / international

അനധികൃത കുടിയേറ്റക്കാരനെ സഹായിച്ചു; ജഡ്ജിക്ക് തടവ് ശിക്ഷ

ഡൊണാള്‍ഡ് ട്രംപും പ്രാദേശിക സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം
author img

By

Published : Apr 26, 2019, 5:14 PM IST

ബോസ്റ്റണ്‍: അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ തടഞ്ഞതിന് മസ്സാച്ചുസെറ്റ്സ് ജഡ്ജിക്കും കോര്‍ട്ട് ഓഫീസര്‍ക്കുമെതിരെ കുറ്റപത്രം. മസ്സാച്ചുസെറ്റ്സ് കോടതി ജഡ്ജി ഷെല്ലി ജോസഫ്, ട്രയല്‍ കോര്‍ട്ട് ഓഫീസര്‍ വെസ്ലി മാക്ഗ്രിഗര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. 20 വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുമുള്ള കുടിയേറ്റക്കാരനെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ കുറ്റാരോപിതനെ വെറുതെ വിട്ടതായി ജഡ്ജി കോടതിയില്‍ ഉത്തരവിട്ടു. അനധികൃത കുടിയേറ്റക്കാരനോട് മൃദുസമീപനം സ്വീകരിച്ച ജഡ്ജിക്കെതിരെ ഗൂഢാലോചന, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുടിയേറ്റത്തിന്‍റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണകൂടവും പ്രാദേശിക സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Intro:Body:

അനധികൃത കുടിയേറ്റക്കാരനെ സഹായിച്ചു;

അമേരിക്കന്‍ ജഡ്ജി കുറ്റക്കാരന്‍

ബോസ്റ്റണ്‍: അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ തടഞ്ഞതിന് മസ്സാച്ചുസെറ്റ്സ് ജഡ്ജിക്കും കോര്‍ട്ട് ഓഫീസര്‍ക്കുമെതിരെ കുറ്റപത്രം. മസ്സാച്ചുസെറ്റ്സ് കോടതി ജഡ്ജി ഷെല്ലി ജോസഫ്, ട്രയല്‍ കോര്‍ട്ട് ഓഫീസര്‍ വെസ്ലി മാക്ഗ്രിഗര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇരുപതുവര്‍ഷം വരെയുള്ള തടവുശിക്ഷയാണ് ഇരുവര്‍ക്കുമെതിരെ വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുമുള്ള കുടിയേറ്റക്കാരനെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് കസ്റ്റംസ് എന്‍ഫോര്‍സ്മെന്‍റ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ കുറ്റാരോപിതനെ വെറുതെ വിട്ടതായി ജഡ്ജി കോടതിയില്‍ ഉത്തരവിട്ടു. അനധികൃത കുടിയേറ്റക്കാരനു വേണ്ടി മൃദുസമീപനം സ്വീകരിച്ച ജഡ്ജിക്കെതിരെ ഗൂഢാലോചനയ്ക്കും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

കുടിയേറ്റത്തിന്‍റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണകൂടവും പ്രാദേശിക സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസത്തിന്‍റെ സൂചനയായി ജഡ്ജിക്കെതിരെയുള്ള കുറ്റം ചുമത്തല്‍ വ്യാഖ്യാനിക്കപ്പെടുന്നു.  

Conclusion:

For All Latest Updates

TAGGED:

judge
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.