ഹൈദരാബാദ്: റാമോജി റാവുവിന്‍റെ 88-ാം ജന്മദിനത്തിൽ റാമോജി ഗ്രൂപ്പ് പുതിയ സബല മില്ലറ്റ്സ് 'ഭാരത് കാ സൂപ്പർ ഫുഡ്' പുറത്തിറക്കി. വിത്തുകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ് 'മില്ലറ്റ്‌സ് ഫുഡ്' എന്ന് അറിയപ്പെടുന്നത്. ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയുള്ള പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് സബല പുതിയ മില്ലറ്റ്സ് ഫുഡ് പുറത്തിറക്കിയതെന്ന് ലോഞ്ചിങ് വേളയിൽ സബല മില്ലറ്റ്സ് ഡയറക്‌ടര്‍ സഹരി ചെറുകുരി വ്യക്തമാക്കി.
റാമോജി റാവുവിന്‍റെ ജന്മവാർഷിക ദിനത്തിൽ 'ആരോഗ്യകരമായ ഒരു രാജ്യം' എന്ന അദ്ദേഹത്തിന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ പോഷകസമൃദ്ധമായ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ തങ്ങൾക്ക് അഭിമാനമുണ്ടെന്നും സഹരി ചെറുകുരി പറഞ്ഞു.
ഭക്ഷണ ഉപഭോഗ രീതികളില്‍ വളരെ നല്ല മാറ്റം കൊണ്ടുവരാനും സമീകൃത പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനും, സുസ്ഥിരമായ ഭാവിയെ നയിക്കുന്നതിനും വേണ്ടിയുള്ള ഒരു ബ്രാൻഡായിരിക്കും സബല എന്നും അവര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച ആരോഗ്യം ഉറപ്പ് വരുത്താനും ജീവിതശൈലിയില്‍ നല്ല മാറ്റം കൊണ്ടുവരാനും പോഷക സമൃദ്ധമായ ഈ ഉല്‍പ്പന്നങ്ങള്‍ സഹായിക്കുമെന്നും സബല മില്ലറ്റ്സ് ഡയറക്‌ടര്‍ സഹരി ചെറുകുരി പറഞ്ഞു.
'ആരോഗ്യം ഉറപ്പ്', ആദ്യ ഘട്ടത്തില്‍ വിപണിയിലെത്തുന്നത് 5 ഉല്‍പ്പന്നങ്ങള്‍
ആദ്യ ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 45 ഉല്‍പ്പന്നങ്ങളാണ് സബല പുറത്തിറക്കുന്നത്. കിച്ചടി മുതല്‍ ബിസ്‌ക്കറ്റ്, ചോക്ലേറ്റുകള്‍, മഞ്ചുകള്‍ ഉള്‍പ്പെടെ വിവിധ രീതികളിലായി സബല പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ഇന്ത്യയിലുടനീളം ലഭ്യമാക്കും. 'വിശ്വാസം, ഗുണമേന്മ, മികവ്' എന്ന റാമോജി റാവുവിന്‍റെ കാഴ്‌ചപ്പാടുകളും മൂല്യങ്ങളും ഉറപ്പുവരുത്തിയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഉയർന്ന ഗുണമേന്മയുള്ള, പ്രകൃതിദത്തമായി ലഭിക്കുന്ന ചേരുവകൾ ഉള്‍പ്പെടുത്തിയാണ് സബല പ്രൊഡക്‌റ്റ്സ് പുറത്തിറക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ തന്നെ സബല പ്രൊഡക്റ്റ്സ് ബുക്ക് ചെയ്യൂ
സമ്പന്നമായ പോഷക ഗുണങ്ങൾ അടങ്ങിയ പ്രോട്ടീൻ, നാരുകൾ എന്നിവയുടെ ഒരു കലവറയാണ് സബലയുടെ പുതിയ മില്ലറ്റ്സ് ഫുഡുകള്‍, ഇത് ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു. സബല പ്രൊഡക്‌റ്റ്‌സുമായി ബന്ധപ്പെട്ടുള്ള വിശദമായ വിവരങ്ങള്‍ www.sabalamillets.com എന്ന വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ സഹായിക്കുന്നതിനായാണ് പുതിയ വെബ്‌സൈറ്റ് കമ്പനി ആരംഭിച്ചത്.
സബലയുടെ പുതിയ ഫുഡുകളുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ കാമ്പെയ്‌നും കമ്പനി ആരംഭിച്ചു. സബല മില്ലറ്റിന്‍റെ എല്ലാ പുതിയ ഉല്‍പ്പന്നങ്ങളും www.sabalamillets.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഈ വെബ്‌സൈറ്റ് വഴി ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യാം.
എന്താണ് സബല മില്ലറ്റ്സ് "ഭാരത് കാ സൂപ്പർ ഫുഡ്"?
ഇന്ത്യയിലെ വളർന്നുവരുന്ന ബ്രാൻഡും റാമോജി ഗ്രൂപ്പിന്‍റെ ഭാഗവുമാണ് സബല മില്ലറ്റ്സ് 'ഭാരത് കാ സൂപ്പർ ഫുഡ്'. ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി പോഷകസമൃദ്ധമായ 45 പുതിയ ഉൽപ്പന്നങ്ങളാണ് സബല മില്ലറ്റ്‌സ് പുറത്തിറക്കിയത്.
റാമോജി റാവുവിന്‍റെ സ്വപ്‌ന സാക്ഷാത്‌ക്കാരത്തിന്‍റെ ഭാഗമാണ് പുതിയ ഉല്‍പ്പന്നങ്ങളെന്നും കമ്പനി അറിയിച്ചു. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കമ്പനി ലക്ഷ്യം വയക്കുന്നത്.
Read Also: മാർഗദർശി ചിറ്റ് ഫണ്ട് 118-ാം ശാഖ ഹസ്‌തിനപുരത്ത്; ഉദ്‌ഘാടന ചടങ്ങ് തത്സമയം