റോം: കഴിഞ്ഞ 24 മണിക്കൂറിൽ ഇറ്റലിയിൽ റിപ്പോര്‍ട്ട് ചെയ്തത് 415 കൊവിഡ് മരണങ്ങളും 2,357 പുതിയ കൊവിഡ് കേസുകളും. ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊവിഡ് മരണസംഖ്യ 26,000ൽ കൂടുതലാണ്. ഇതുവരെ 195,000 ൽ കൂടുതൽ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇറ്റലിയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് ലോംബാർഡി മേഖലയിലാണ്. ഫെബ്രുവരി 20 ന് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലെ ആദ്യത്തെ കേസ് മുതൽ 72,000 ത്തോളം കേസുകളാണ് വടക്ക് കിഴക്കൻ മേഖലയിൽ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച മാത്രം ഏതാണ്ട് 700 കേസുകൾ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോക്ക് ഡൗൺ അവസാനിച്ചാലും സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ ഇറ്റലിക്കാർക്ക് മുന്നറിയിപ്പ് നൽകി. ലോക്ക് ഡൗൺ മെയ് നാലിന് അവസാനിക്കുമ്പോൾ തന്നെ അയവുള്ള നിയന്ത്രണങ്ങൾ നിലവില്‍വരും.