ETV Bharat / international

കൊവിഡ് വ്യാപനം; ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്‌ടര്‍മാര്‍ - second COVID-19 outbreak

രാജ്യത്ത് വിദഗ്‌ധ ഡോക്‌ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആശുപത്രികളില്‍ ബിരുദം പൂര്‍ത്തിയാക്കിയ 23,000 ഡോക്‌ടര്‍മാരെ നിയോഗിക്കണമെന്നും ഡോക്‌ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു

കൊവിഡ് വ്യാപനം  കൊവിഡ് 19  ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്‌ടര്‍മാര്‍  ഇറ്റലി  Italian doctors call for nationwide lockdown  second COVID-19 outbreak  COVID-19
കൊവിഡ് വ്യാപനം; ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്‌ടര്‍മാര്‍
author img

By

Published : Nov 9, 2020, 8:15 PM IST

റോം: ഇറ്റലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്‌ടര്‍മാര്‍. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ആന്‍റ് ഡെന്‍റിസ്റ്റ്സ് സംഘടനയാണ് ആവശ്യവുമായെത്തിയത്. ഐസിയുകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവ് കണ്ട സാഹചര്യത്തിലാണ് ഡോക്‌ടര്‍മാരുടെ സംഘടന ആവശ്യവുമായെത്തിയത്. രാജ്യത്ത് വിദഗ്‌ധ ഡോക്‌ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ആശുപത്രികളില്‍ ബിരുദം പൂര്‍ത്തിയാക്കിയ 23,000 ഡോക്‌ടര്‍മാരെ നിയോഗിക്കണമെന്നും സംഘടനയുടെ പ്രസിഡന്‍റ് ഫിലിപ്പോ അനേലി ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്‌ച ഇറ്റാലിയന്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായി 10 മണി മുതല്‍ 5 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ മ്യൂസിയങ്ങള്‍, സിനിമാശാലകള്‍, ഷോപ്പിംഗ് മാളുകള്‍, കഫേകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവ അടച്ചിടുകയും ചെയ്‌തു. തിങ്കളാഴ്‌ച വരെ രാജ്യത്ത് 9,35,104 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ 41,394 പേരാണ് ഇറ്റലിയില്‍ കൊവിഡ് മൂലം മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.