റോം: ഇറ്റാലിയൻ സൈക്ലിങ് ടീം വിനി സാബക്ക് സസ്‌പെൻഷൻ. ഒരു താരത്തെ കൂടി മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 12 മാസ കാലയളവിൽ രണ്ട് തവണ മയക്കുമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്ന ടീമുകളെ 15 മുതൽ 45 ദിവസം വരെ റേസിംഗിൽ നിന്ന് വിലക്കാവുന്നതാണ്. മാറ്റിയോ ഡി ബോണിസ് എന്ന താരത്തിന്‍റെ ഫെബ്രുവരി 16ന് എടുത്ത സാമ്പിളിൽ രക്തയോട്ടം വർധിപ്പിക്കുന്ന ഹോർമോണായ ഇപിഒ കണ്ടെത്തിയിരുന്നു. ഇതിനെതുടർന്നാണ് ഇദ്ദേഹത്തെ താൽകാലികമായി സസ്‌പെൻഡ് ചെയ്‌തതെന്ന് യുസിഎ അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗം; ഇറ്റാലിയൻ സൈക്ലിങ് ടീമിന് വിലക്ക് - italian cycling team ban
രക്തയോട്ടം വർധിപ്പിക്കുന്ന ഹോർമോണായ ഇപിഒ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി