ETV Bharat / international

ബ്രിട്ടണില്‍ കുടങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതർ - ബ്രിട്ടണ്‍ കൊവിഡ് വാര്‍ത്തകള്‍

രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വേണ്ട ഭക്ഷണും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചു.

Coronavirus  Indian mission  Mission to help stranded Indians  UK government  ബ്രിട്ടണില്‍ കുടങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതർ  ബ്രിട്ടണിലെ ഇന്ത്യക്കാര്‍  ബ്രിട്ടണ്‍ കൊവിഡ് വാര്‍ത്തകള്‍  ബ്രിട്ടീഷ് ഹൈക്കമ്മിഷണർ
ബ്രിട്ടണില്‍ കുടങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതർ
author img

By

Published : Mar 28, 2020, 12:34 PM IST

ലണ്ടന്‍: കൊവിഡ് വ്യാപനം തടയാന്‍ അന്താരാഷ്‌ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെ ബ്രിട്ടണില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചു. നിലവില്‍ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരുമായും, സംഘടനകളുമായും തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും, രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വേണ്ട ഭക്ഷണും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഹൈക്കമ്മിഷണര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു. ലണ്ടനിലെ ചില ഹോട്ടലുകളില്‍ ഇന്ത്യക്കാര്‍ക്ക് ചെറിയ നിരക്കില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേഖലയില്‍ കുടുങ്ങിയവര്‍ പരസ്‌പരം ബന്ധം പുലര്‍ത്തണമെന്നും, ഓരോ സ്ഥലത്തെയും സാഹചര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 14 വരെ വിദേശവിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.