ഏഥൻസ്: ഗ്രീക്ക് സ്വദേശികളടക്കം 383 യാത്രക്കാരുമായി തുർക്കിയിൽ നിന്ന് സ്പെയിനിലേക്ക് പോയ ഗ്രീക്ക് ക്രൂയിസ് കപ്പൽ ഏഥൻസിനു സമീപം ക്വാറന്‍റൈനിൽ. 20 യാത്രക്കാർ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് കപ്പൽ ക്വാറന്‍റൈനിലായത്.
എലഫ്തീരിയോസ് വെനിസെലോസ് എന്ന കപ്പൽ സ്പെയിനിലേക്ക് പോകവെ സ്പെയിനിലെ കൊവിഡ് സ്ഥിതി മോശമായതിനെ തുടർന്ന് പൈറസ് തുറമുഖത്ത് നിർത്തിയിടുകയായിരുന്നു. തുടർന്നാണ് യാത്രക്കാർക്ക് കൊവിഡ് പരിശോധന നടത്തുകയും 20 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നത്. തുടർന്ന് കപ്പൽ പൈറസ് തുറമുഖത്ത് തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രീസിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,212 ആയി. 47 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു.