ETV Bharat / international

ഏഴ്‌ ലക്ഷം പേര്‍ക്ക് കൊവിഡ്; മരണം 33000 കടന്നു - കൊവിഡ് വാര്‍ത്തകള്‍

ഞായറാഴ്ച ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌ത സ്‌പെയിനില്‍ ആകെ 6803 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. അമേരിക്കയിലെ വൈറസ്‌ ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനോട് അടുക്കുകയാണ്.

Global Covid Tracker  covid world update latest news  corona world updates latest news  corona latest news  covid latest news  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  ലോകവാര്‍ത്തകള്‍
ഏഴ്‌ ലക്ഷം പേര്‍ക്ക് കൊവിഡ്; മരണം 33000 കടന്നു
author img

By

Published : Mar 30, 2020, 8:09 AM IST

റോം: നിയന്ത്രിക്കാനാകാതെ പടര്‍ന്നുപിടിക്കുകയാണ് കൊവിഡ് 19. ഞായറാഴ്ച മാത്രം 3104 പേര്‍ മരിച്ചതോടെ ആഗോളതലത്തില്‍ മരണസംഖ്യ 33,965ലെത്തി. ചൈനയ്‌ക്കും, ഇറ്റലിക്കും പിന്നാലെ സ്‌പെയിനിലാണ് കൊവിഡ് വ്യാപിക്കുന്നത്. ഞായറാഴ്ച ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌ത സ്‌പെയിനില്‍ ആകെ 6803 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഇതില്‍ 821 പേര്‍ ഇന്നലെയാണ് മരിച്ചത്. ആഗോളതലത്തില്‍ വൈറസ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ്‌ ലക്ഷം കടന്നു. ഇതില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് രോഗം വിട്ടുമാറി. നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികില്‍സയിലുള്ള 536,664 പേരില്‍ 26000 ത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

ഇറ്റലിയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ് ഇന്നലെ 756 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 10,779 ലെത്തി. രാജ്യത്തെ വൈറസ്‌ ബാധിതരുടെ എണ്ണം 97000 കടന്നു. അമേരിക്കയിലെ വൈറസ്‌ ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനോട് അടുക്കുകയാണ്. ഇന്നലെ 255 പേര്‍ മരിച്ച രാജ്യത്തെ ആകെ മരണസംഖ്യ 2475 ആയി. 108 പേര്‍ കൂടി മരിച്ചതോടെ ബ്രിട്ടനില്‍ കൊവിഡ് മരണസംഖ്യ അഞ്ഞൂറ് കടന്നു. 541 പേര്‍ക്കാണ് യുകെയില്‍ ജീവന്‍ നഷ്‌ടമായിരിക്കുന്നത്. ഇറാനില്‍ മുന്‍ദിവസങ്ങളിലേതിനേക്കാള്‍ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. 123 പേരാണ് ഇന്നലെ മരിച്ചത്. ആതേസമയം ഫ്രാന്‍സിലെ മരണനിരക്ക് 2600 കടന്നിട്ടുണ്ട്.

നെതര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണ നിരക്ക് ഉയരുന്നുണ്ട്. യഥാക്രമം 771 പേരും, 300 പേരും ഇവിടങ്ങളില്‍ മരണപ്പെട്ടു. ഇരു രാജ്യങ്ങളിലെയും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്. സ്വീഡൻ, ബ്രസീല്‍, തുര്‍ക്കി, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളിലും മരണസംഖ്യ നൂറ് കടന്നിട്ടുണ്ട്. ഐവറി കോസ്‌റ്റ്, ബൊളീവിയ, സിറിയ, അംഗോള എന്നിവിടങ്ങളിലെ ആദ്യ കൊവിഡ് മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.