ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടുമുള്ള 100,000 ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 5.4 ദശലക്ഷമായി വർധിച്ചുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത 99, 780 കൊവിഡ് ബാധിതരുൾപ്പെടെ ആഗോളതലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,404512 ആയി ഉയർന്നു. പുതിയതായി 1486 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 343514 ആയി. അമേരിക്കയിലാണ് കൂടുതൽ കൊവിഡ് ബാധിതരുള്ളത്. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 2,454,452 ആയി. വൈറസ് ബാധിച്ച് 143,739 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 5.4 ദശലക്ഷമായി - ലോകാരോഗ്യ സംഘടന
പുതിയതായി 1486 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 343514 ആയി.