ബെർലിൻ : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ പരിമിതപ്പെടുത്തി ജർമ്മനി. ഞായറാഴ്ച രാത്രി മുതൽ ഇന്ത്യയിൽ നിന്ന് വരുന്ന ജർമ്മൻ പൗരര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി അറിയിച്ചു. കൂടാതെ ഇന്ത്യയെ ജർമ്മനി ഉടൻ തന്നെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Also read: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറാന്‍
കുവൈറ്റ്, യുകെ, കാനഡ, ഹോങ്കോംഗ്, യുഎഇ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഇന്ത്യയിൽ ശനിയാഴ്ച 3,46,786 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,624 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,66,10,481കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,89,544 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
Also read: രാജ്യത്ത് 24 മണിക്കൂറിനിടെ 3.4 ലക്ഷം കൊവിഡ് രോഗികള്‍; 2500 കടന്ന് മരണം