ബെർലിൻ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജർമനി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് കൊവിഡ്-19 എന്ന് ചാൻസിലർ ആഞ്ചെല മെർക്കൽ. എല്ലാ ജനങ്ങളും ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഫെഡറൽ, പ്രാദേശിക സർക്കാരുകൾ ഏർപ്പെടുത്തിയ കർശന നടപടികളെക്കുറിച്ച് മനസിലാക്കണമെന്ന് മെർക്കൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. യൂറോപ്യലുടനീളം ചരക്കുകളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും പരിഭ്രാന്തരാകരുതെന്നും മെർക്കൽ പൗരന്മാരോട് ആവശ്യപ്പെട്ടു.
യൂറോപ്പിലെ ഏറ്റവും വലിയ ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയുമായ ജർമനി കൊവിഡ്-19 കേസുകളിൽ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയിട്ടും ഇറ്റലി അല്ലെങ്കിൽ സ്‌പെയിൻ പോലുള്ള രാജ്യങ്ങളെപ്പോലെ തകർച്ചയിലേക്ക് കടന്നിട്ടില്ല. മിക്ക രാജ്യങ്ങളും മുൻകരുതൽ നടപടി എന്ന രീതിയിൽ സ്കൂളുകൾ, പൊതു സ്ഥലങ്ങൾ, ഭക്ഷണശാലകൾ ഉൾപ്പെടെന എല്ലാത്തരം കച്ചവടങ്ങളും അടച്ചുപൂട്ടാൻ നിർബന്ധിതരായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച യൂറോപ്പിനെ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി പ്രഖ്യാപിച്ചിരിന്നു.